പാലക്കാട് : ഓണക്കാലത്തെ വിലക്കയറ്റം പിടിച്ചുനിർത്താൻ 13 ഇനം സബ്സിഡി സാധന ങ്ങളുടെ ലഭ്യത ഓണം ഫെയറുകളിലൂടെ സപ്ലൈകോ ഔട്ട്ലെറ്റുകളിൽ ലഭ്യമാക്കാനു ള്ള എല്ലാ നടപടികളും സ്വീകരിച്ചതായി വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. സപ്ലൈകോ ഓണം ഫെയർ ജില്ലാതല ഉദ്ഘാടനം ഇന്ദിരാഗാന്ധി മുൻസിപ്പൽ സ്റ്റേഡിയത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി ‘ എന്ത് ധന പ്രതിസന്ധി കൾ ഉണ്ടായാലും ജനങ്ങളുടെ സന്തോഷത്തിൽ പങ്കു ചേരണം എന്നാണ് സർക്കാർ നയം’ ഓണം ആഘോഷിക്കാൻ രണ്ടു മാസത്തെ ക്ഷേമപെൻഷൻ അനുവദിച്ച് ഉത്തര വിറങ്ങി. കർഷകനിൽ നിന്ന് നേരിട്ട് ശേഖരിക്കുന്ന ഉത്പന്നങ്ങൾ ഓണം ഫെയറിൽ വിൽക്കാനുള്ള സജ്ജീകരണം ഒരുക്കും. ആവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്താ ൻ 300 കോടി പർച്ചേസ് ടെൻഡർ സപ്ലൈകോ നൽകി കഴിഞ്ഞു. സപ്ലൈകോ വഴിയുള്ള ഓണക്കിറ്റ് വിതരണത്തിന് 34.29 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഓണത്തോ ടനുബന്ധിച്ച് സപ്ലൈകോയിലൂടെ ലഭിക്കുന്ന അരി വിതരണം അഞ്ച് കിലോയിൽ നിന്ന് 10 കിലോ ആയി ഉയർത്തി. സപ്ലൈകോയിൽ ദൗർലഭ്യം നേരിട്ടിരുന്ന പഞ്ചസാര വിതര ണത്തിലെ പ്രശ്നം പരിഹരിച്ച് എല്ലാ ഔട്ട്ലെറ്റുകളിലും ലഭ്യമാക്കാനുള്ള നടപടി സ്വീക രിച്ചു. അടുത്ത ഓണം വിപണി ലക്ഷ്യമാക്കി കേരളത്തിൽ തന്നെ മുളക് പയർ തുടങ്ങി സാധ്യമായ ഉത്പന്നങ്ങൾ കൃഷി ചെയ്യാനായാൽ അത് കർഷകർക്കും ഉപഭോക്താക്കൾ ക്കും ഗുണമാവും. വലിയ മാറ്റമാണ് ഇതുണ്ടാക്കുക. ഇത് സംബന്ധിച്ച് ജില്ലാ പഞ്ചായത്തു മായും എംഎൽഎമാരുമായും സംസാരിച്ചതായും മന്ത്രി പറഞ്ഞു. സെപ്റ്റംബർ 6 മുതൽ 14 വരെയാണ് ജില്ലാതല ഓണം മേള’ 10 മുതൽ 14 വരെ താലൂക്ക് നിയോജകമണ്ഡലം അടിസ്ഥാനത്തിലും മേളകൾ സംഘടിപ്പിക്കുന്നുണ്ട്. മലമ്പുഴ എംഎൽഎ എ പ്രഭാകരൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബിനുമോൾ മുഖ്യാതിഥിയായി. നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരൻ ആദ്യ വില്പന നിർവഹിച്ചു. സപ്ലൈകോ പാലക്കാട് റീജിയണൽ മാനേജർ ആശാ ടി ജെ, ജില്ലാ സപ്ലൈ ഓഫീസർ എ എസ് ബീന എന്നിവർക്കൊപ്പം വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുത്തു.
നിത്യോപയോഗസാധനങ്ങളുടെ സപ്ലൈകോയിലെ സബ്സിഡി നിരക്കിലുള്ള സാധനങ്ങളുടെയും വില വിവര പട്ടിക താഴെ ചേര്‍ക്കുന്നു.(തുക പായ്ക്കിംഗ് ചാര്‍ജ്ജിന് പുറമെ)
ചെറുപയര്‍ 90/-
വന്‍കടല -69/-
വന്‍പയര്‍-75/-
പരിപ്പ്-115/-
ഉഴുന്ന്-95
മുളക്(1/2Kg)-78.75
മല്ലി(1/2Kg)-40.95
പഞ്ചസാര-33
പച്ചരി-26
മട്ട അരി-33
ജയ അരി-29
കുറുവ അരി-33
വെളിച്ചെണ്ണ(1/2 സബ്‌സ്ഡി, 1/2 സബ്‌സിഡിയില്ലാത്തത്)-142.80