പാലക്കാട്: കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ വീടുകളി ല്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കുള്ള ഹോം ക്വാറ ന്റൈന്‍ കൗണ്‍സിലിംഗ് സംവിധാനങ്ങള്‍ ആരോഗ്യവകുപ്പ് ഊര്‍ജ്ജിതമാക്കി. വനിതാ ശിശു വികസന വകുപ്പി നു കീഴില്‍ സ്‌കൂളു കളില്‍പ്രവര്‍ത്തിക്കുന്ന കൗണ്‍സിലര്‍മാരാണ് നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കുള്ള കൗണ്‍സിലിംഗ് നല്‍കുന്നത്. കൂടാതെ പരിശീല നം ലഭിച്ച നൂറോളം വളണ്ടിയര്‍മാരും കൗണ്‍സിലര്‍മാരായി പ്രവര്‍ ത്തിക്കുന്നുണ്ട്. വീടുകളില്‍ കഴിയുന്നവര്‍ക്കു ള്ള വ്യായാ മ രീതിക ള്‍, ഭക്ഷണരീതി എന്നിവ കൗണ്‍സിലര്‍മാര്‍ നിര്‍ദ്ദേശിക്കും. കൂടാ തെ ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടായാല്‍ സ്വീക രിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും നിര്‍ദ്ദേശം നല്‍കും. വീടുക ളില്‍ കഴിയുന്നവരുടെ സംശങ്ങളും ആശങ്കകളും അകറ്റുന്നതിനും കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനുമായാണ് കൗണ്‍ സിലര്‍മാരെ നിയമിച്ചിരിക്കുന്നത്. നിലവില്‍ ഇരുപത് പേരാണ് നിരീക്ഷണത്തിലുള്ളവരെ ഫോണ്‍ ചെയ്ത് ആവശ്യ മായ കൗണ്‍സി ലിംഗ് നല്‍കുന്നത്. ബാക്കിയുള്ളവര്‍ നിരീക്ഷണത്തിലുള്ളവരുടെ വിവരങ്ങള്‍ ശേഖരിക്കുകയും ആരോഗ്യവകുപ്പിനെ ഏല്‍പ്പിക്കുകയും ചെയ്യും. ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നും ലഭിക്കുന്ന നിര്‍ദ്ദേശമനുസരിച്ചാണ് രോഗലക്ഷണങ്ങളുള്ളവരെ ഫോണ്‍ വഴി ബന്ധപ്പെടുക. രോഗികളുമായി ഇടപഴകുക യോ രോഗസാഹച ര്യങ്ങളില്‍ നിന്ന് വരികയോ ചെയ്തവരേയാണ് ഹോംക്വാറന്റൈ നിഗിംന് വിധേയമാക്കിയിരിക്കുന്നത്. സാമൂഹിക വ്യാപനത്തി നുള്ള അവസരം ഇല്ലാതാക്കുക എന്നതാണ് ഇതിലൂ ടെ ഉദ്ദേശിക്കുന്ന ത്. ഫെബ്രുവരി രണ്ട് മുതല്‍ രോഗലക്ഷണങ്ങളുള്ളവര്‍ക്ക് ഫോണ്‍ വഴി കൗണ്‍സിലിങ് നല്‍കിയിരുന്നു. എന്നാല്‍ നിരീക്ഷണ ത്തിലു ള്ളവരുടെ എണ്ണം ഉയര്‍ന്ന സാഹചര്യത്തില്‍ മറ്റു വകുപ്പുകളു ടെ സഹകരണത്തോടെയാണ് കൗണ്‍സിലിംഗ് നടത്തുന്നത്. ഇതിനു പുറമെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ സജ്ജീകരിച്ച കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ട് സംശയനിവാരണം വരുത്തുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്. ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നോഡല്‍ ഓഫീസറും ജില്ലാ ആശുപത്രിയിലെ സൈക്യാട്രിസ്റ്റുമായ ഡോ.അഭിജിത്ത്, ആര്‍.സി.എച്ച് ഓഫീസര്‍ ഡോ.ടി.ജയന്തി എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം നല്‍കിയത്.