മണ്ണാര്‍ക്കാട് : കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിനെതിരായി നടക്കുന്ന വസ്തുതാവിരുദ്ധമായ പ്രചരണങ്ങള്‍ സത്യാവസ്ഥ മനസ്സിലാക്കി പൊതുജനങ്ങള്‍ തള്ളി ക്കളയണമെന്ന് ചെയര്‍മാന്‍ കെ.കെ ദിവാകരന്‍ അറിയിച്ചു. ബോര്‍ഡിന്റെ പ്രവര്‍ത്ത നം കാര്യക്ഷമമാണ്. ഇ-ഓഫീസ്, ജി-സ്പാര്‍ക്ക്, പഞ്ചിംഗ് മെഷീന്‍ തുടങ്ങിയ സംവിധാ നങ്ങള്‍ കാര്യക്ഷമമായി ഉപയോഗിച്ചു വരുന്നു. ചീഫ് ഓഫീസിലും, ജില്ലാ കാര്യാലയ ങ്ങളിലും കാര്യക്ഷമമായ ഫ്രണ്ട് ഓഫീസ് സംവിധാനം, കാള്‍ സെന്റര്‍, പരാതി പരി ഹാര പോര്‍ട്ടല്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. തൊഴിലാളികള്‍ക്കും ഉടമകള്‍ക്കും ക്ഷേമനിധി അടയ്ക്കാന്‍ ഓണ്‍ലൈന്‍ പേയ്മെന്റ്, ഫ്രണ്ട്സ് ജനസേവന കേന്ദ്രം, ബാങ്ക് കൗണ്ടര്‍ എന്നിവ മുഖേനയും പി.ഒ.എസ് മെഷീനുകള്‍ ഉപയോഗിച്ച് ജില്ലാ ഓഫീസുകളി ലും മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേനയും സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും ചെ യര്‍മാന്‍ അറിയിച്ചു.
2005ലെ പരിഷ്‌കരിച്ച കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ 11 ലക്ഷ ത്തോളം തൊഴിലാളികളും 15 ലക്ഷത്തോളം വാഹനങ്ങളുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നാളിതുവരെ 12,721 പെന്‍ഷണര്‍മാര്‍ കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ ഡില്‍ നിന്നും പെന്‍ഷന്‍ വാങ്ങുന്നുണ്ട്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ബോ ര്‍ഡ് മുഖേന 64,924 പേര്‍ക്ക് 223,70,10,756/ രൂപ ആനുകൂല്യങ്ങളായി നല്‍കി. ബോര്‍ഡ് താഴിലാളികള്‍ക്ക് നല്‍കുന്ന വിവിധ ആനുകൂല്യങ്ങളോടൊപ്പം സ്‌കൂള്‍ കുട്ടികള്‍ക്കു ള്ള സൗജന്യ പഠനകിറ്റ്, പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്ന കുട്ടികള്‍ക്ക് ലാപ്ടോ പ്, ദേശീയ/അന്തര്‍ദേശീയ/ സംസ്ഥാന തലങ്ങളില്‍ കഴിവ് തെളിയിക്കുന്ന കുട്ടികള്‍ക്കു ള്ള സ്വര്‍ണ്ണപതക്കം എന്നിവയും ബോര്‍ഡ് വിതരണം ചെയ്യുന്നു.
2024-25 അധ്യയന വര്‍ഷത്തില്‍ 5,278 സൗജന്യ പഠനകിറ്റുകള്‍ വിതരണം ചെയ്യുന്നുണ്ട്. അംഗത്വം മുടങ്ങി കിടക്കുന്ന തൊഴിലാളികളുടെ ഭവന സന്ദര്‍ശനം. ബസ്/ടാക്സി/ആട്ടോ സ്റ്റാന്‍ഡുകള്‍ കേന്ദ്രീകരിച്ചും മോട്ടോര്‍ വാഹന വകുപ്പിന്റെയും ലീഗല്‍ മെട്രോളജിയു ടെയും ടെസ്റ്റിംഗ് സെന്ററുകളിലും ബോധവത്ക്കരണ ക്ലാസ്സുകള്‍ സംഘടിപ്പിക്കല്‍ നോട്ടീസുകള്‍ വിതരണം ചെയ്യല്‍, താലൂക്ക് അടിസ്ഥാനത്തില്‍ തൊഴിലാളി രജിസ്റ്റേഷ ന്‍ ക്യാമ്പയ്നുകള്‍, സൗജന്യ നേത്ര ചികിത്സാ ക്യാമ്പുകള്‍ എന്നിവയും സംഘടിപ്പിച്ചു വരുന്നുണ്ട്. ഈ വര്‍ഷം ബോര്‍ഡ് 217 തൊഴിലാളി രജിസ്ട്രേഷന്‍ ക്യാംപയിനുകളും /ബോധവത്കരണ ക്ളാസുകളും, ബസ്/ടാക്സി/ആട്ടോ സ്റ്റാന്‍ഡുകള്‍, മോട്ടോര്‍ വാഹന വകുപ്പിന്റെയും ലീഗല്‍ മെട്രോളജിയുടെയും ടെസ്റ്റിംഗ് സെന്ററുകള്‍ എന്നിവ കേന്ദ്രീ കരിച്ച് 1274 നോട്ടീസ് വിതരണ /ബോധവത്കരണ ക്ളാസുകളും സംഘടിപ്പിച്ചിട്ടുണ്ട്.
പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്കുള്ള മരണാനന്തര ധനസഹായങ്ങള്‍ ജീവനക്കാര്‍ അവരുടെ ഭവനങ്ങളില്‍ നേരിട്ട് എത്തി യാണ് വിതരണം ചെയ്യുന്നത്. ആനുകൂല്യ അപേക്ഷകള്‍ തീര്‍പ്പാക്കുവാനായി അവധി ദിനങ്ങളില്‍ കൂടി ബോര്‍ഡി ന്റെ ജില്ലാ കാര്യാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. അപാകതകള്‍ ഇല്ലാത്ത ആനുകൂല്യ അപേക്ഷകള്‍ താമസംവിന തീര്‍പ്പാക്കി വരുന്നത്. നിലവിലുള്ള സോഫ്റ്റ് വെയര്‍ മാറ്റി കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ഏറ്റവും ആധു നികമായ എന്‍ഡ് ടു എന്‍ഡ് സോഫ്റ്റ് വെയര്‍ വൈകാതെ പ്രവര്‍ത്തന സജ്ജമാകും. എന്‍.ഐ.സി. വിച്ഛേദിച്ച പരിവാഹന്‍ ലിങ്ക് പുതിയ മൊഡ്യൂള്‍ തയ്യാറാക്കി പുനഃ സ്ഥാപിക്കാനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചു വരുന്നതായും ചെയര്‍മാന്‍ അറിയിച്ചു.