കാഞ്ഞിരപ്പുഴ: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിലെ പുതിയ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ വിജ്ഞാപനത്തില്‍ ജനവാസ, കാര്‍ഷിക മേഖലകള്‍ ഉള്‍പ്പെട്ടതുമായി കിഫയുടെ നേതൃ ത്വത്തില്‍ കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ ഇരുമ്പകച്ചോല, വര്‍മ്മംകോട് വാര്‍ഡുകളി ലെ കര്‍ഷകരുടെ യോഗം ചേര്‍ന്നു. പാലക്കയം വില്ലേജില്‍ പെട്ട കാര്‍ഷിക ജനവാസമേ ഖലയെ ഒഴിവാക്കി കിട്ടുന്നതിനും പൊറ്റശ്ശേരി വില്ലേജിലെ ജനവാസമേഖലകളെ ഉള്‍ പെടുത്തിയതിനെതിരെ തുടര്‍നടപടികളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനുമായാണ് യോ ഗം ചേര്‍ന്നത്. ജില്ലാ പ്രസിഡന്റ് സണ്ണി കിഴക്കേക്കര ഉദ്ഘാടനം ചെയ്തു. ജില്ലാ കോര്‍ഡി നേറ്റര്‍ ജോമി മാളിയേക്കല്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം റെജി ജോസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജിടോമി, വാര്‍ഡ് മെമ്പര്‍ മിനിമോള്‍, മാത്തച്ചന്‍ കിഴ ക്കേക്കര, ജിമ്മിച്ചന്‍ വട്ടവനാല്‍, വികാസ് ജോസ് എന്നിവര്‍ സംസാരിച്ചു.