പാലക്കാട് : വൈദ്യുതി ഉപഭോക്താക്കളുടെ മേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുന്നതിന് പകരം കെ.എസ്.ഇ.ബിയുടെ ചെലവ് ചുരുക്കുന്നതിനും വരുമാനം വര്‍ധിപ്പിക്കുന്നതിനു മുള്ള മാര്‍ഗങ്ങള്‍ ആരായണമെന്ന് ആവശ്യം. പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളില്‍ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ നടത്തിയ തെളിവെടുപ്പില്‍ പങ്കെടുത്തവരാണ് ഇ ക്കാര്യം ഉന്നയിച്ചത്. വൈദ്യുതി നിരക്കില്‍ ഇനിയും വര്‍ദ്ധനവുണ്ടായാല്‍ കാര്‍ഷിക മേഖലയ്ക്ക് താങ്ങാനാകാത്ത അവസ്ഥയുണ്ടാകും. മേഖല പിന്നോട്ട് പോകുന്ന അവ സ്ഥയുമാകുമെന്നും കര്‍ഷക സംഘടനാ പ്രതിനിധികള്‍ വ്യക്തമാക്കി. നിലവില്‍ മേഖ ലാ തലങ്ങളില്‍ മാത്രം നടന്നുവരുന്ന തെളിവെടുപ്പുകള്‍ എല്ലാ ജില്ലകളിലും നടത്തണ മെന്ന നിര്‍ദ്ദേശവും ഉയര്‍ന്നു. നിലവിലെ ദ്വൈമാസ ബില്ലിംഗ് രീതിക്കു പകരം ഓരോ മാസവും ബില്ല് നല്‍കുന്ന രീതി നടപ്പിലാക്കുക, വൈദ്യുതി ബില്ലുകള്‍ മലയാളത്തിലാ ക്കുക, സ്മാര്‍ട്ട് മീറ്റര്‍ സംവിധാനം നടപ്പിലാക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും തെളിവെടു പ്പില്‍ പങ്കെടുത്തവര്‍ മുന്നോട്ടുവച്ചു.
2024 ജൂലൈ ഒന്നു മുതല്‍ 2027 മാര്‍ച്ച് 31 വരെ കാലയളവിലേക്ക് വൈദ്യുതി നിരക്ക് പരി ഷ്‌ക്കരിക്കുന്നതുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബി് സമര്‍പ്പിച്ച ശുപാര്‍ശകളിന്‍മേലാണ് ജില്ലയില്‍ സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ തെളിവെടുപ്പ് നടത്തിയത്. വി വിധ രാഷ്ട്രീയ, വ്യാപാര, വ്യവസായ സംഘടനകളെ പ്രതിനിധീകരിച്ച് നിരവധി പേര്‍ കമ്മീഷന്‍ മുമ്പാകെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിച്ചു. വൈദ്യുതി നിരക്ക് കൂട്ടുന്നതുമായി ബന്ധപ്പെട്ട കെ.എസ്.ഇ.ബിയുടെ ശുപാര്‍ശകളിലുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും kserc@erckerala.org എന്ന ഇ-മെയില്‍ വഴിയും സെക്രട്ടറി, കേരള സംസ്ഥാ ന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍, കെപിഎഫ്സി ഭവനം, സി.വി രാമന്‍ പിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം- 695010 എന്ന വിലാസത്തിലേക്ക് തപാല്‍ വഴിയും സെപ്റ്റംബര്‍ 10ന് വൈകിട്ട് അഞ്ചു മണി വരെ സ്വീകരിക്കുമെന്ന് കമ്മീഷന്‍ ചെയര്‍ മാന്‍ അറിയിച്ചു. കെഎസ്ഇബി ശുപാര്‍ശകളുടെ പകര്‍പ്പ് www.erckerala.orgല്‍ ലഭ്യമാണ്.
തെളിവെടുപ്പില്‍ കമ്മീഷന്‍ ചെയര്‍മാന്‍ ടി കെ ജോസിന്റെ നേതൃത്വത്തില്‍ നടന്ന ഹിയറിംഗില്‍ ടെക്നിക്കല്‍ മെംബര്‍ ബി പ്രദീപ്, ലീഗല്‍ മെംബര്‍ അഡ്വ. എ ജെ വില്‍ സണ്‍ എന്നിവരും പങ്കെടുത്തു.പാടശേഖരസമിതികള്‍, സോളാര്‍ വെന്‍ഡര്‍, കഞ്ചി ക്കോട് ഇന്‍ഡസ്ട്രീസ് ഫോറം, കെ.എസ്.ഇ.ബി സീനിയേഴ്സ് ഫോറം, ആം ആദ്മി പാര്‍ട്ടി ,കെ.എസ്.ഡി.പി.സി, യുനൈറ്റഡ് മെര്‍ച്ചന്റ്സ് ചേബര്‍, കേരള ഇലക്ട്രിക്കല്‍ ലൈ സെന്‍സ്ഡ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍, കേരള കണ്‍സ്യൂമേഴ്സ് അസോസിയേഷന്‍, തുടങ്ങി വിവിധ സംഘടനകളും വ്യക്തികളും കമ്മീഷന്‍ മുമ്പാകെ നിര്‍ദ്ദേശങ്ങള്‍ സമ ര്‍പ്പിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് നൂറിലേറെ പേര്‍ പങ്കെടുത്തു.