ഒറ്റപ്പാലം: ജൂലൈ ഒന്ന് മുതല്‍ നടപ്പാക്കേണ്ട പെന്‍ഷന്‍ പരിഷ്‌കരണ നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്ന് കേരളാ സര്‍വീസ് പെന്‍ഷനേഴ്‌സ് ലീഗ് (കെ.എസ്.പി.എല്‍) ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. മെഡിസെപ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയിലെ ന്യൂന തകള്‍ പരിഹരിക്കുക, ക്ഷാമാശ്വാസ, പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശികകള്‍ അനുവ ദിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. അംഗത്വ വിതരണം 30നകം പൂര്‍ത്തിയാ ക്കാനും 28 ന് കോഴിക്കോട്ട് നടക്കുന്ന സംസ്ഥാന നേതൃ സംഗമം വിജയിപ്പിക്കാനും പൂക്കോയതങ്ങള്‍ മന്ദിരത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. സംസ്ഥാന വൈസ് പ്രസി ഡന്റ് ടി.പി. മൂസക്കോയ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് യു. സൈനുദ്ദീന്‍ അധ്യ ക്ഷനായി. ജനറല്‍ സെക്രട്ടറി എ.യൂസഫ് മിഷ്‌കാത്തി, ജില്ലാ,മണ്ഡലം ഭാരവാഹികളായ പി.സൈദ്, പാറയില്‍ മുഹമ്മദലി, കെ.ഹസ്സന്‍, എ.പി അഹമ്മദ് സാലിഹ്, അക്ബറലി പാറോക്കോട്, ഇ.എ സുലൈമാന്‍, കെ.ടി അബ്ദുല്‍ ജലീല്‍, കെ.പി അബ്ദുല്‍ മജീദ്, ഇ.കെ യൂസഫ്, എ.കുഞ്ഞുമുഹമ്മദ്, ടി.എ നൂര്‍മുഹമ്മദ്, ടി.മുഹമ്മദുണ്ണി, സാദിഖ് തയ്യില്‍, അബ്ദു വലിയട്ട, കെ.എസ്.ടി.യു മുന്‍ സംസ്ഥാന ട്രഷറര്‍ ഹമീദ് കൊമ്പത്ത് തുടങ്ങിയവ ര്‍ സംസാരിച്ചു.