തെങ്കര : പ്രളയത്തെ തുടര്‍ന്നുണ്ടായ തത്തേങ്ങലം ബീച്ച് സാമൂഹ്യ വിരുദ്ധരുടെ താവളമാകുന്നു.കൊറോണ ഭീതി മൂലം ആള്‍ത്തിരക്കൊ ഴിഞ്ഞ ബീച്ചില്‍ വൈകുന്നേരങ്ങളില്‍ യുവാക്കളാണ് ഏറെയും എത്തു ന്നത്.നേരം ഇരുട്ടുന്നതോടെ കയ്യില്‍ കരുതിയ മദ്യം കഴിച്ച് തമ്മില്‍ വാക്കേറ്റവും അടിപിടിയും പതിവാണെന്ന് പ്രദേശവാസികള്‍ പറയു ന്നു.കൂടാതെ കുടിച്ച മദ്യത്തിന്റെ കുപ്പി പുഴയില്‍ തന്നെ പൊട്ടിച്ചി ടുന്നതായും പരാതിയുണ്ട്.ഇത് ഇവിടങ്ങളില്‍ കുളിക്കാനെത്തുന്ന വര്‍ക്ക് ഏറെ ദുരിതം തീര്‍ക്കുന്നു.ജില്ലക്കകത്തും പുറത്ത് നിന്നും നിരവധി യുവാക്കളാണ് ഇവിടെ എത്തുന്നത്.കൊറോണ വ്യാപനം തടയാനാണ് നിയന്ത്രണമുണ്ടെങ്കിലും സന്ദര്‍ശകരുടെ എണ്ണത്തില്‍ കുറവുണ്ടായി എന്നല്ലാതെ സന്ദര്‍ശകരുടെ വരവ് കുറഞ്ഞിട്ടില്ല.ഈ സാഹചര്യത്തില്‍ പോലീസ് ഇടപെട്ട് വിലക്കേര്‍പ്പെടുത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.