മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് മര്‍കസുല്‍ അബ്റാറിന്റെ അനാഥ അഗതി മന്ദിരത്തിലെ രണ്ടു പെണ്‍കുട്ടികള്‍കൂടി ഞായറാഴ്ച മംഗല്യവതികളാകുമെന്ന് ഭാരവാഹികള്‍ വാര്‍ ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഉച്ചയ്ക്ക് 12ന് സ്ഥാപനത്തില്‍നടക്കുന്ന വിവാഹ കര്‍മങ്ങള്‍ക്ക് കടലുണ്ടി ശിഹാബുദ്ദീന്‍ അല്‍ ബുഖാരി കാര്‍മികനാകും. സമസ്ത കേന്ദ്ര മുശാവറ അംഗം കൊമ്പം കെ.പി. മുഹമ്മദ് മുസ്‌ലിയാര്‍, എം.പി അബ്ദുറഹ്്മാന്‍ ഫൈസി മാരായമംഗലം, ഷൗക്കത്ത് ഹാജി, സിദ്ദീഖ് ഫൈസി ഉള്‍പ്പടെയുള്ള മതസം ഘടനാ നേതാക്കളും വിവിധ രാഷ്ട്രീയ നേതാക്കളും നഗരസഭാ ചെയര്‍മാന്‍, കൗണ്‍ സിലര്‍മാര്‍ എന്നിവരും പങ്കെടുക്കും. വിദ്യാഭ്യാസ – ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ട് 20 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന് പ്രൈമറിക്ലാസ് മുതല്‍ ഡിഗ്രിതലം വരെയുള്ള ക്യാമ്പസുണ്ട്. ഇതിനകം നിര്‍ധനരായ 200 പെണ്‍കുട്ടികളുടെ വിവാഹവും നടത്തികഴിഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ മര്‍കസുല്‍ അബ്റാര്‍ സെക്രട്ടറി ഉണ്ണീന്‍കുട്ടി സഖാഫി, മുഹമ്മദ്കുട്ടി, എം.എ. നാസര്‍ സഖാഫി, പി.കെ. അബ്ദുള്‍ ലത്തീഫ്, കെ.എം. മനാഫ് എന്നിവര്‍ സംസാരിച്ചു.