മണ്ണാര്‍ക്കാട് : ജനവാസമേഖലയില്‍ കാട്ടാനകളിറങ്ങി കൃഷിനാശം വരുത്തി. കോട്ടോ പ്പാടം പഞ്ചായത്തിലെ കാഞ്ഞിരംകുന്ന് പൂളമണ്ണ മദ്‌റസാ പരിസരത്താണ് നാലോളം കാട്ടാനകളെത്തിയത്. നിരവധി വാഴകള്‍, തെങ്ങിന്‍തൈകള്‍, കമുക് എന്നിവ നശിപ്പി ച്ചു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. നറുക്കോട്ടില്‍ അലി, കോലോ ത്തൊടി മുഹമ്മദ്, കോലോത്തൊടി വഹാബ്, യൂസഫ് ചോലയില്‍, കെ.ടി അബ്ദുള്‍ സലാം, കെ.ടി ഷംസുദ്ദീന്‍ എന്നിവര്‍ക്കാണ് കൃഷിനാശം നേരിട്ടത്. വിവരമറിയിച്ച പ്രകാരം വനപാലകരെത്തി പടക്കം പൊട്ടിച്ചും മറ്റും ആനകളെ ഓടിക്കുകയായിരുന്നു. അഞ്ച് മണിയോടെ ആനകള്‍ പാണക്കാടന്‍ നിക്ഷിപ്ത വനത്തിലേക്ക് കയറിപോവുക യായിരുന്നുവെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. നാല് ദിവസമായി കാഞ്ഞിരം കുന്നിലെ വിവിധ ഭാഗങ്ങളില്‍ കാട്ടാനകളെത്തുന്നതായി പ്രദേശവാസികള്‍ പറയുന്നു. ഒരു മാസം മുമ്പും കാഞ്ഞിരംകുന്നില്‍ കാട്ടാനകളിറങ്ങി കൃഷിനശിപ്പിച്ചിരുന്നു. മുളകുവള്ളം ഭാഗത്ത് തമ്പടിച്ചിരുന്ന അഞ്ച് കാട്ടാനകളില്‍ നാലെണ്ണത്തെ കഴിഞ്ഞ മാസം വനപാലകര്‍ ചേര്‍ന്ന് സൈലന്റ്‌വാലിയിലേക്ക് തുരത്തിയിരുന്നു. കഴിഞ്ഞ ദിവസം തിരുവിഴാംകുന്ന് ഫാമിനകത്ത് തമ്പടിച്ചിരുന്ന രണ്ട് കാട്ടാനകളെയും കാട്ടിലേ ക്ക് തുരത്താന്‍ വനപാലകര്‍ ഏറെ ശ്രമം നടത്തിയിരുന്നു. ഇവ പിന്നീട് കാടുകയറി. പാണക്കാടന്‍ വനത്തില്‍ തമ്പടിച്ചിട്ടുള്ള കാട്ടാനകളെ അടുത്ത ദിവസം സൈല ന്റ്‌വാലി ഉള്‍വനത്തിലേക്ക് തുരത്താനാണ് വനംവകുപ്പിന്റെ നീക്കം. പ്രദേശത്തെ കാട്ടാനശല്ല്യത്തിന് ശാശ്വത പരിഹാരം വേണമെന്ന് വാര്‍ഡ് മെമ്പര്‍ കെ.ടി അബ്ദുള്ള ആവശ്യപ്പെട്ടു.