അഗളി: ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു ഒമ്പത് മാസം പ്രായമായ കുട്ടി മരിച്ചു. പുതൂര്‍ പഞ്ചായത്തിലെ തടിക്കുണ്ട് ഊരില്‍ രങ്കന്റെയും അശ്വതിയുടെയും മകന് ദര്‍ശ് ആണ് മരിച്ചത്. വീട്ടില്‍ വെച്ച് ഇന്നലെ പുലര്‍ച്ചെ മുലയൂട്ടിയ ശേഷമുണ്ടായ ചുമയെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു. ഇവരുടെ മൂന്നാമത്തെ കുട്ടിയാണിത്. നേരത്തെ അശ്വതിയുടെ ഗര്‍ഭസ്ഥശിശു മരിച്ചിരുന്നു.