മണ്ണാര്‍ക്കാട്: വനിതകളുടെ മുന്നേറ്റം ലക്ഷ്യമിട്ട് കുടുംബശ്രീ ജില്ലാ മിഷന്‍ നടപ്പിലാക്കു ന്ന കുടുംബശ്രീ ഹോഷോപ്പ് പദ്ധതി മണ്ണാര്‍ക്കാട് നഗരസഭയിലും തുടങ്ങി. വൈസ് ചെയര്‍പേഴ്‌സണ്‍ കെ. പ്രസീത ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സംരംഭകര്‍ ഉല്‍പാദിപ്പി ക്കുന്ന മായം കലരാത്ത, ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ കുടുംബശ്രീ വനിതകള്‍ നേരി ട്ടു വീട്ടിലെത്തിക്കുന്നതാണ് പദ്ധതി. ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സി. ഷഫീഖ് റഹ്മാന്‍ അധ്യക്ഷനായി. കുടുംബശ്രീ എ.ഡി.എം. സി കൃഷ്ണദാസ്, ഡി.പി.എം ചിന്തു മാനസ് പദ്ധതി വിശദീകരണം നടത്തി. സ്ഥിരം സമിതി അധ്യക്ഷ വത്സലാകുമാ രി, കൗണ്‍സിലര്‍മാരായ അരുണ്‍കുമാര്‍ പാലക്കുറുശ്ശി, യൂസഫ് ഹാജി, രാധാകൃഷ്ണന്‍, ഹസീന, ഉഷ, കയറുനീസ, മെമ്പര്‍ സെക്രട്ടറി സിദ്ദിഖ് ചോലോത്തില്‍, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ റജീന ഊര്‍മ്മിള, ശ്രീജിത്ത്, സതീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.