മണ്ണാര്‍ക്കാട് : ഡോറുകള്‍ ലോക്കായ കാറിനകത്തുണ്ടായിരുന്ന കുട്ടിയെ നാട്ടുകാര്‍ ചേര്‍ ന്ന് സുരക്ഷിതമായി പുറത്തെടുത്തു. നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. രക്ഷിതാക്കള്‍ ആശുപത്രിയില്‍ ഡോക്ടറെ കാണാനെത്തിയപ്പോള്‍ ഏഴുവയസ്സുള്ള കുട്ടി പാര്‍ക്കിംഗ് സ്ഥലത്ത് നിര്‍ത്തി യിട്ട കാറിന്റ പിന്‍സീറ്റില്‍ കിടന്ന് ഉറങ്ങിപോവുകയായിരുന്നു. രക്ഷിതാക്കള്‍ തിരി ച്ചെത്തി കുട്ടിയെ വിളിച്ചിട്ടും ഉണരാതിരുന്നതിനാല്‍ ഇവര്‍ പരിഭ്രാന്തിയിലായി. ഇത റിഞ്ഞ് സമീപത്തുണ്ടായിരുന്നവര്‍ ഓടിക്കൂടിയെത്തി. താക്കോല്‍ കാറിനകത്തായിരു ന്നു. ഏറെ നേരം കാര്‍ കുലുക്കി കുട്ടിയെ ഉണര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍ കുട്ടി ഉണര്‍ ന്നില്ല. തുടര്‍ന്ന് ആംബുലന്‍സ് പ്രവര്‍ത്തകനായ ഷിഹാസ് അഗ്നിരക്ഷാസേനയെ വിവ രമറിയിക്കുകയായിരുന്നു. കാര്‍ തുറക്കാന്‍ കഴിയുന്ന തൊഴിലാളികളുടേയും സഹായ വും തേടി. കുന്തിപ്പുഴ കീലാന്‍ഡിലെ റഫീഖ്, ഇലക്ട്രീഷന്‍ രാമനാഥന്‍ എന്നിവരെത്തി ഡോര്‍ വിദഗ്ദ്ധമായി തുറന്ന് കുട്ടിയെ പുറത്തെടുക്കുകയായിരുന്നു. അഗ്നിരക്ഷാസേന അംഗങ്ങളും, ആംബുലന്‍സ് ഡ്രൈവര്‍മാര്‍, സിവില്‍ ഡിഫന്‍സ് ടീം അംഗങ്ങള്‍, ഓട്ടോ റിക്ഷാ തൊഴിലാളികള്‍ തുടങ്ങിയവരെല്ലാം സ്ഥലത്തെത്തിയിരുന്നു. കുട്ടിയ്ക്ക് കുഴപ്പ മൊന്നുമുണ്ടായിരുന്നില്ല.