അഗളി:അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം.പുതൂര്‍ പാലൂര്‍ കൊള പ്പടി ഊരിലെ വിനോദ് കുമാര്‍ പുഷ്പ ദമ്പതികളുടെ 71 ദിവസം പ്രായമായ പെണ്‍കുഞ്ഞാണ് മരിച്ചത്.കഴിഞ്ഞ ജനുവരി 11ന് പെരിന്തല്‍മണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയിലായിരുന്നു ജനനം.ജനന സമയത്ത് 2.80 കിലോ ഗ്രാം തൂക്കമുണ്ടായിരുന്നു. ഇവരുടെ അഞ്ചാമത്തെ കുട്ടിയാണ്.