പാലക്കാട് :ജില്ലയിൽ കോവിഡ് 19 ജാഗ്രതയും നിരീക്ഷണവും സജീവമായി തുടരുന്നു. നിലവിൽ 4675 പേർ വീടുകളിലും 7 പേർ ഒറ്റപ്പാലം താലൂക്ക് ആസ്ഥാന ആശുപത്രിയിലും 15 പേർ പാലക്കാട് ജില്ലാ ആശുപത്രിയിലും, 3 പേർ മണ്ണാർക്കാട് താലൂക്ക് ആസ്ഥാന ആശുപത്രിയിലും (ആകെ 4700 പേർ) നിരീക്ഷണത്തിലാണ്. ആശു പത്രിയിൽ നിരീക്ഷണത്തിലുള്ള ആരുടേയും ആരോഗ്യനിലയിൽ ആശങ്കയ്ക്ക് വകയില്ല. എൻ.ഐ.വി യിലേക്ക് അയച്ച 147 സാമ്പി ളുകളിൽ ഫലം വന്ന 104 എണ്ണവും നെഗറ്റീവ് ആണ്. ഇതുവരെ 1186 പേരുടെ നിരീക്ഷണ കാലാവധി പൂർത്തീകരിച്ചിട്ടുണ്ട്. 1282 ഫോൺ കോളുകളാണ് കൺട്രോൾ റൂമിലേക്ക് വന്നിട്ടുള്ളത്
വിദേശ രാജ്യ ങ്ങളിൽ നിന്നും വരുന്നവർ പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസി ലെ (ആരോഗ്യം) കൺട്രോൾ റൂമുമായി ബന്ധപ്പെടേണ്ടതാണ്. റിപ്പോർട്ട് ചെയ്യാത്തവർക്കെതിരെ പൊതുജനാരോഗ്യ നിയമ പ്രകാ രം കർശന നടപടി എടുക്കുന്നതാണ്. മനപ്പൂർവ്വം പകർച്ചവ്യാധി പരത്തുന്നതായി കണക്കാക്കി ഇത്തരക്കാർക്കെതിരെ കേസ്സെടുക്കു ന്നതാണ്. വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതാണ്. രോഗ ലക്ഷണങ്ങൾ ഉള്ളവർ ഓ.പി യിലോ കാഷ്വാൽറ്റിയിലോ പോകരുത്.അവർ ഐസൊലേഷൻ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ള വാർഡിലേക്ക് മാത്രം എത്തേണ്ടതാണ്.പാലക്കാട് ജില്ലാ ആശുപത്രി, ഗവൺമെന്റ് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി, താലൂക്ക് ആസ്ഥാന ആശുപത്രി ഒറ്റപ്പാലം, മണ്ണാർക്കാട്, ഗവൺമെന്റ് ട്രൈബൽ സ്പഷ്യാലിറ്റി ആശുപത്രി, കോട്ടത്തറ എന്നിവിടങ്ങളിൽ ഐസൊ ലേഷൻ വാർഡുകൾ സജ്ജമാക്കിയിട്ടുണ്ട്. രോഗബാധിത രാജ്യങ്ങളിൽ നിന്ന് എത്തിയവർ, രോഗബാധിതരുമായി സമ്പർക്കത്തിൽ വന്നവർ തുടങ്ങിയവർ ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്ന കാലയളവിൽ വീടുകളിൽതന്നെ കഴിയേണ്ടതാണ്. സന്ദർശകരെ യാതൊരു കാരണവശാലും അനുവദിക്കരുത്.
കോവിഡ് 19 നിയന്ത്രണം ലക്ഷ്യമാക്കി വരാനിരിക്കുന്ന ദിവസങ്ങളിൽ പൊതുജനങ്ങൾ പരമാവധി വീടിനുള്ളിൽ തന്നെ കഴിയാൻ ശ്രമിക്കേണ്ടതാണ്. അനാവശ്യ യാത്രകൾ ഒഴിവാക്കുക.പുറത്തേക്കിറങ്ങുകയാണെങ്കിൽ മറ്റുള്ളവരുമായി ഒരു മീറ്റർ അകലം പാലിക്കുക. രോഗലക്ഷണങ്ങൾ ഉള്ളവരുമായി ഒരു വിധത്തിലും ഇടപെടാതിരിക്കുക. സ്വയം രോഗലക്ഷണങ്ങൾ ഉള്ളവർ ഉടൻ തന്നെ ഫോൺ വഴി ഡോക്ടറുടെ സഹായം തേടുക.ഗാർഹിക നിരീക്ഷണത്തിനു കീഴിലുള്ളവർ നിർബദ്ധമായും പുറത്തിറങ്ങാതെ നിർദ്ദേശിക്കപ്പെട്ട കാലയളവിൽ വീടുകളിൽ തന്നെ കഴിയേണ്ടതാണ്. ഈ നിർദ്ദേശം കർശനമായി പാലിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പാക്കാൻ ആരോഗ്യവകുപ്പ് പോലീസ് സഹായം ഉറപ്പു വരുത്തിയിട്ടുണ്ട്. അതിനാൽ വീടുകളിൽ നിരീക്ഷണത്തിലുള്ളവർ നിരുത്തരവാദപരമായി പുറമെ ഇറങ്ങി നടക്കുകയും മറ്റുള്ളവരോട് സമ്പർക്കം പുലർത്തുകയും ചെയ്താൽ മനപ്പൂർവം പകർച്ചവ്യാധി പരത്താൻ ശ്രമിക്കുന്നു എന്ന കുറ്റം ചുമത്തി ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതാണ്. ഇതിനായി മഫ്ടി പോലീസ് സഹായവും ഉറപ്പു വരുത്തിയിട്ടുണ്ട്.