അലനല്ലൂര്‍: നാടിന്റെ നന്‍മയ്ക്കായുള്ള ജനത കര്‍ഫ്യൂ ദിനത്തില്‍ നന്‍മയുള്ള കാഴ്ചയായിരുന്ന കേബിള്‍ ടിവി ഓപ്പറേറ്റര്‍ നൗഷാദ് തോണൂരാന്‍ കുട്ടന് ഭക്ഷണം നല്‍കിയത്. നൗഷാദും കുട്ടനും അല നല്ലൂരിന് നന്നായി അറിയുന്നവരാണ്.മനസ്സിന്റെ താളം തെറ്റി അല ഞ്ഞ് തിരിഞ്ഞ് നടക്കുന്ന കുട്ടന്‍ ടൗണിലെ പതിവ് കാഴ്ചകളിലൊന്നാ ണ്. കര്‍ഫ്യൂ ദിനത്തില്‍ കടകളും ഹോട്ടലുകളെല്ലാം അടച്ചിട്ടപ്പോള്‍ ചന്തപ്പടിയിലെ തുര്‍ക്കി ബില്‍ഡിംഗില്‍ കുട്ടന്‍ ഒറ്റയ്ക്കായി. കൂട്ടി നുണ്ടായിരുന്നത് വിശപ്പ് മാത്രം.ഇത് ശ്രദ്ധയില്‍പ്പെട്ട നൗഷാദ് ഭക്ഷ ണം കൊണ്ട് വന്ന് കുട്ടന് നല്‍കുകയായിരുന്നു.പ്രാതലും ഉച്ചഭക്ഷ ണവും ഇന്ന് നൗഷാദിന്റെ വീട്ടിലായിരുന്നു.കുട്ടന് നൗഷാദ് ഭക്ഷ ണം നല്‍കുന്ന കാഴ്ച ടൗണില്‍ മെഡിക്കല്‍ ഷോപ്പ് നടത്തുന്ന ഇപി സുബൈര്‍ തുര്‍ക്കി കാണുകയും ചിത്രം പകര്‍ത്തി സമൂഹ മാധ്യമ ങ്ങളില്‍ പോസ്റ്റ് ചെയ്തതോടെ നന്‍മയുള്ള ആ കാഴ്ച അലനല്ലൂരില്‍ വൈറലായി.ഇതോടെ നൗഷാദിന് അഭിനന്ദന പ്രവാഹമാണ്. വിമര്‍ശനങ്ങളുണ്ട്.അവര്‍ക്കുള്ള മറുപടിയായി പലരും കുറിച്ചി രിക്കുന്നത് എല്ലാവരും മാതൃകയാന്‍ വേണ്ടിയാണെന്നാണ്.