മണ്ണാര്‍ക്കാട്: വാഹനപരിശോധനയ്ക്കിടെ മയക്കുമരുന്ന് പിടികൂടി. മണ്ണാര്‍ക്കാട് സ്വ ദേശികളായ രണ്ടുപേര്‍ അറസ്റ്റില്‍. നെല്ലിപ്പുഴ തിട്ടുമ്മല്‍ മോതിരപീടിക വീട്ടില്‍ ഫഹദ് ഹുസൈന്‍ (29), പെരിമ്പടാരി താഴത്തേത് വീട്ടില്‍ നിസാര്‍ (30) എന്നിവരാണ് പിടിയി ലായത്. ഇവരില്‍നിന്നും 29.07 ഗ്രാം മെത്താംഫെറ്റമിനാണ് പിടിച്ചെടുത്തത്. ചൊവ്വാഴ്ച രാത്രി നൊട്ടമലയില്‍വച്ചാണ് സംഭവം. ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദിന്റെ നിര്‍ദ്ദേശപ്രകാരം മണ്ണാര്‍ക്കാട് ഡിവൈ. എസ്.പി. സുന്ദരന്‍, ജില്ലാ നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി. അബ്ദുള്‍ മുനീര്‍ എന്നിവരുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് എസ്.ഐ. ടി.വി. ഋഷിപ്രസാദ് ഉള്‍പ്പടെയുള്ള പോലീസും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ ന്നാണ് പരിശോധന നടത്തിയത്. വാഹനപരിശോധനയ്ക്കിടെ പാലക്കാട് ഭാഗത്തു നിന്നും വരികയാ ജീപ്പ് തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെ ത്തിയത്. മണ്ണാര്‍ക്കാട് പരിസര പ്രദേശങ്ങളിലെ പ്രധാന കണ്ണികളാ ണ് ഇവരെന്ന് പോലീ സ് പറഞ്ഞു. കുറച്ചുദിവസമായി ഇവര്‍ ലഹരിവിരുദ്ധ സ്‌ക്വാഡി ന്റെ നിരീക്ഷണത്തി ലായിരുന്നു. ബാംഗ്ലൂരില്‍നിന്നാണ് പ്രതികള്‍ മയക്കുമരുന്ന് എത്തിച്ചതെന്നും പോലീസ് പറഞ്ഞു . ഇവരു ള്‍പ്പെടുന്ന ലഹരി വില്പ്പന സംഘത്തെക്കുറിച്ച് പോലീസ് അന്വേഷ ണം ഊര്‍ജ്ജി തമാക്കിയിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!