മണ്ണാര്‍ക്കാട് : വൈദ്യുതി നിരക്കുകള്‍ പരിഷ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് കേരള സം സ്ഥാന വൈദ്യുതി ബോര്‍ഡ് ലിമിറ്റഡിന്റെ പൊതുതെളിവെടുപ്പ് സെപ്തംബര്‍ നാലിന് രാവിലെ 11ന് പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും. 2023 ഏപ്രില്‍ ഒന്ന് മുതല്‍ 2027 മാര്‍ച്ച് 31വരെയുള്ള കാലയളവിലേക്ക് വൈദ്യുതി നിരക്കുകള്‍ പരിഷ്‌കരിക്കുന്ന തുമായി ബന്ധപ്പെട്ടാണ് വൈദ്യുതി ബോര്‍ഡില്‍ അപേക്ഷകള്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഇതിന്‍മേല്‍ നിര്‍ദേശങ്ങളും അഭിപ്രായം തേടുന്നതിനുമായാണ് പൊതുതെളിവെടുപ്പ്. റെഗുലേറ്ററി കമ്മീഷന് മുമ്പാകെ സമര്‍പ്പിച്ച നിര്‍ദേശങ്ങളുടെ സംക്ഷിപ്ത രൂപം പത്രമാ ധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കമ്മീഷന്റെ www.erckerala.org എന്ന വെബ്സൈറ്റി ലും കെ.എസ്.ഇ.ബിയുടെ വെബ്സൈറ്റിലും ഇത് ലഭ്യമാണ്. പൊതുജനങ്ങള്‍ക്കും മറ്റ് തല്‍പ്പരകക്ഷികള്‍ക്കും നേരിട്ട് പങ്കെടുക്കാവുന്നതാണ്. തപാല്‍ മുഖേനയും kserc@erc kerala.org എന്ന ഇമെയില്‍ മുഖേനയും സെപ്തംബര്‍ 10ന് വൈകിട്ട് അഞ്ച് വരെ പൊതു ജനങ്ങള്‍ക്ക് അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം. വിലാസം : സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍, കെ.പി.എഫ്.സി ഭവനം, സി.വി.രാമന്‍പിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം 695010.