തച്ചനാട്ടുകര : കുണ്ടൂര്‍ക്കുന്ന് വി.പി.എ.യു.പി. സ്‌കൂള്‍ അധ്യാപകന്‍ ശിവപ്രസാദ് പാലോടിന് ദേശീയ അധ്യാപക അവാര്‍ഡ് ലഭിച്ചു. വേറിട്ട സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍, വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പഠനോപകരണങ്ങള്‍ നിര്‍മാണ പരിശീലനം, അധ്യാപക പരിശീലനം, സാഹിത്യ ക്യാംപുകള്‍, കാഴ്ചയില്‍ വെല്ലുവിളി നേരിടുന്ന വര്‍ക്കായി സാഹിത്യകൃതികള്‍ വായിച്ചു നല്‍കുന്ന ഓഡിയോബുക്ക് സംവിധാനം, പഠന പിന്നോക്കാവസ്ഥ പരിഹരിക്കുന്ന തിനുള്ള പ്രത്യേക പഠന പദ്ധതിരൂപീകരണം, ഡിജിറ്റല്‍ മാസിക പ്രസിദ്ധീകരണം എന്നീ പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിന് അര്‍ ഹമായത്.
ലേണിങ് ടീച്ചേഴ്സ് കേരള അധ്യാപക കൂട്ടായ്മയുടെ എക്‌സിക്കുട്ടീവ് അംഗമാണ്, കൂട്ടായ്മ യുടെ ഭാഗമായി സംസ്ഥാനത്തുടനീളം ശാസ്ത്ര പാര്‍ക്ക്, ജിയോ ലാബ്, വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായുള്ള അഡാപ്റ്റഡ് സയന്‍സ് പാര്‍ക്ക് എന്നിവ സ്ഥാപിക്കുന്നതിലും നേതൃത്വം വഹിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും നോമിനേറ്റ് ചെയ്യപ്പെട്ട അധ്യാപകരില്‍ നിന്നും 50 പേര്‍ക്കാണ് അവാര്‍ഡ് ലഭിച്ചത്. അധ്യാപക ദിനമായ സെ പ്റ്റംബര്‍ 5ന് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ വച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മു അവാ ര്‍ഡ് നല്‍കും.
2022ലെ സംസ്ഥാന അധ്യാപക അവാര്‍ഡും, ചെങ്ങന്നൂര്‍ ഭാഷാപഠന കേന്ദ്രം ഏര്‍പ്പെടു ത്തിയ സംസ്ഥാനത്തെ മികച്ച ഭാഷാ അധ്യാപകനുള്ള പുരസ്‌കാരം, പൊതു വിദ്യാഭ്യാ സ വകുപ്പിന്റെ വിദ്യാസാഹിതി സാഹിത്യ പുരസ്‌ക്കാരം, 2022ലെ ഗുരുശ്രേഷ്ഠ പുരസ് ക്കാരം, കമല സുരയ്യ നോവല്‍ പുരസ്‌കാരം, രാജലക്ഷ്മി സ്മാരക കവിതാ പുരസ്‌ക്കാരം എന്നിവയും ഇദ്ദേഹം നേടിയിട്ടുണ്ട്. ടെമ്പിള്‍ റണ്‍, വരവുപോക്കുകള്‍ എന്നീ കവിതാ സമാഹാരങ്ങള്‍, മണ്ണേ നമ്പി, പാന്‍ഡമിക് ഡയറി, അരിക്കൊമ്പന്‍ എന്നീ നോവലുകളും, പാടിപ്പതിഞ്ഞ കളിപ്പാട്ടുകള്‍, താം ലുവാങ്ങിലെ കൂട്ടുകാര്‍, എലിപണ്ടാന, പക്ഷിശാ സ്ത്രം, ഏതു കിളിപാടണം, കുട്ടികള്‍ക്ക് ശാസ്ത്ര പരീക്ഷണങ്ങള്‍ രസക്കുടുക്ക, നൂറു നൂറു കഥകള്‍ എന്നീ പുസ്തകങ്ങള്‍ രചിട്ടുണ്ട്