മണ്ണാര്‍ക്കാട്:ജനത കര്‍ഫ്യൂ ദിനത്തില്‍ നാടും നഗരവും നിശ്ചല മായിരിക്കുമ്പോള്‍ ആശുപത്രിയില്‍ വിശന്നിരുന്ന രോഗികള്‍ക്ക് ഭക്ഷണമെത്തിച്ച് സേവ് മണ്ണാര്‍ക്കാട് ജനകീയ കൂട്ടായ്മ വേറിട്ട മാതൃകയായി.മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ ഐസൊ ലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുള്‍പ്പടെ യുള്ള വര്‍ക്കാണ് ഭക്ഷണമെത്തിച്ചത്. ആശുപത്രിയില്‍ ഞായറാഴ്ചകളില്‍ ഭക്ഷണമെത്തിച്ച് നല്‍കുന്നവര്‍ക്ക് ഇന്ന് സാധിക്കില്ലെന്ന സേവ് മണ്ണാര്‍ക്കാട് ചെയര്‍മാന്‍ ഫിറോസ് ബാബുവിനെ അറിയിച്ചതിനെ തുടര്‍ന്നാണ് സേവിന്റെ ഇടപെടല്‍.അമ്പതില്‍പ്പരം രോഗികള്‍ ക്കാണ് ഉച്ചഭക്ഷണം എത്തിച്ചത്.സേവ് പ്രവര്‍ത്തകരായ അസ്ലം അച്ചു ,ഫക്രുദീന്‍, ദീപിക, സബീല്‍,സുന്ദരന്‍ എന്നിവര്‍ നേതൃത്വം നല്‍ കി.കഴിഞ്ഞ അഞ്ച് ദിവസമായി മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി യിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിയുന്ന വര്‍ക്ക് പ്രഭാതം മുതല്‍ പ്രദോഷം വരെയുള്ള ഭക്ഷണം തയ്യാറാക്കി നല്‍കുന്നത് സേവ് മണ്ണാര്‍ക്കാടാണ്.