കോട്ടോപ്പാടം:കോവിഡ് 19 വൈറസ് വ്യാപനത്തനത്തെ ചെറുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ബ്രേക്ക് ദി ചെയിന്‍ കാമ്പയി നിന്റെ ഭാഗമായി കോട്ടോപ്പാടം കുണ്ട്‌ലക്കാട് കൈത്താങ്ങ് ചാരിറ്റി കൂട്ടായ്മ വേങ്ങ സെന്ററില്‍ കൈകഴുകല്‍ കേന്ദ്രമൊരുക്കി. കോട്ടോ പ്പാടം പ്രാഥമിക ആരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഉദ്ഘാ ടനം ചെയ്തു. കൂട്ടായ്മ പ്രസിഡന്റ് ലത്തീഫ് രായിന്‍ മരക്കാര്‍, ജനറല്‍ സെക്രട്ടറി ഉമ്മര്‍ ഒറ്റകത്ത്, വൈസ് പ്രസിഡന്റ് ഗോപി പാറക്കോട്ടി ല്‍, ജോയിന്റ് സെക്രട്ടറി കോടിയില്‍ സാജിദ്, ട്രഷറര്‍ കൃഷ്ണന്‍കുട്ടി ചള്ളപ്പുറത്ത്, വേങ്ങ മഹല്ല് ഖാളി, രാമകൃഷ്ണന്‍, സഫീര്‍, കാദര്‍, സുനില്‍, സാദിഖ്, ഫായിസ് മുസ്ലിയാര്‍, റഷീദ്, ഷനൂബ്, അനില്‍, നാസര്‍, സുകു, സുകുമാരന്‍, വേങ്ങയിലെ കാരണവന്‍മാര്‍, ഓട്ടോ തൊഴിലാളികള്‍ എന്നിവര്‍ പങ്കെടുത്തു