അലനല്ലൂര്‍ : കനത്തകാറ്റിലും മഴയിലും വീട് തകര്‍ന്നു. അലനല്ലൂര്‍ 13ാം വാര്‍ഡില്‍ മാരിയമ്മന്‍കോവിലിന് സമീപം താമസിക്കുന്ന കണ്ണാടിക്കുഴിയില്‍ ശോഭനയുടെ വീടാണ് തകര്‍ന്നത്. ഇന്നലെ രാത്രി ഏഴയോടെയായിരുന്നു സംഭവം. ഈ സമയം വീടിനകത്തുണ്ടായിരുന്ന ശോഭനയും മക്കളും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വീട് ശോച്യാവസ്ഥയിലായതിനാല്‍ കുടുംബം ദിവസങ്ങളോളം മാറി താമസിച്ചിരുന്നു. പഞ്ചായത്ത്, വില്ലേജ് അധികൃതരെ രേഖാമൂലം അറിയിച്ചിരുന്നു.