അലനല്ലൂര്‍: സിമന്റ് കയറ്റി വന്ന ലോറി റോഡിലെ കുഴി ഒഴിവാക്കുന്നതിനിടെ നിയന്ത്ര ണം വിട്ട് മറിഞ്ഞു. അലനല്ലൂര്‍ – മേലാറ്റൂര്‍ റോഡില്‍ കുളപ്പറമ്പ് ഷാപ്പുംപടിക്ക് സമീപം ഇന്ന് വൈകീട്ട് നാലേകാലോടെയാണ് അപകടം. തമിഴ്‌നാട്ടില്‍ നിന്നും സിമന്റ് കയറ്റി നിലമ്പൂരിലേക്ക് പോവുകയായിരുന്ന ലോറി റോഡിന് കുറുകെയാണ് മറിഞ്ഞത്. ഈ സമയം എതിര്‍ദിശയില്‍ നിന്ന് വാഹനങ്ങള്‍ വരാത്തതിനാല്‍ വന്‍ അപകടം ഒഴിവായി. ലോറിയിലുണ്ടായിരുന്ന ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പിറകെ വന്ന സ്വകാ ര്യ ബസ് ജലജീവന്‍ മിഷന്‍ സ്ഥാപിച്ച പൈപ്പ് ലൈനിന്റെ കുഴിയില്‍ കുടുങ്ങുകയും ചെയ്തു. തുടര്‍ന്ന് അലനല്ലൂര്‍ – മേലാറ്റൂര്‍ റോഡില്‍ മൂന്ന് മണിക്കൂറോളം ഗതാഗത തടസ്സ മുണ്ടായി. ക്രൈയിന്‍ ഉപയോഗിച്ച് ലോറിയെ റോഡരികിലേക്ക് നീക്കിയതോടെയാണ് ഗതാഗതം പുനസ്ഥാപിക്കാനായത്. കുമരംപുത്തൂര്‍ – ഒലിപ്പുഴ റോഡാകെ കുണ്ടും കുഴി കളുമാണെന്നും അപകടങ്ങള്‍ നിത്യസംഭവമായ ഈ റോഡി ല്‍ അറ്റകുറ്റ പണികള്‍ നട ത്തി ഗതാഗതം സുഗമമാക്കണമെന്നും പ്രദേശവാ സികള്‍ ആവശ്യപ്പെട്ടു.