കോട്ടോപ്പാടം : ബസിനകത്തെ സീറ്റിലിരുന്ന് പുറംകാഴ്ചകള്‍ ആസ്വദിച്ച് പുസ്തക ങ്ങള്‍ വായിക്കാന്‍ ഭീമനാട് ഗവ.യു.പി. സ്‌കൂളില്‍ വായനാവണ്ടി ഒരുങ്ങി. നീണ്ട പരിശ്രമങ്ങള്‍ ക്കൊടുവില്‍ വിദ്യലയം കണ്ട വായനാസ്വപ്നം ഇന്ന് സാക്ഷാത്കരിക്കപ്പെടുന്നതിന്റെ സന്തോഷത്തിലാണ് വിദ്യാര്‍ഥികളും അധ്യാപകരും ഒപ്പം നാടും. കെ.എസ്.ആര്‍.ടി.സി യുടെ ലോഫ്ളോര്‍ ബസാണ് വായനാവണ്ടിയായി മാറിയത്. സ്‌കൂള്‍ മുറ്റത്ത് നിര്‍ത്തിയി ട്ട ഡ്രൈവറും കണ്ട ക്ടറുമില്ലാത്ത ഈ വണ്ടിയിലെ ഷെല്‍ഫിലാകെ വിനോദവും വി ജ്ഞാനവും പകരുന്ന പുസ്തകങ്ങളാണ്.
വന്‍മരങ്ങള്‍ തണലൊരുക്കുന്ന മനോഹരമായ ക്യാംപസുള്ള സ്‌കൂളിന് സ്വന്തമായി വാ യനാമുറിയൊക്കെയുണ്ടായിരുന്നു. വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിച്ചപ്പോള്‍ വായനാ മുറി ലാബായി മാറി. തണലത്തിരുന്ന് വായിക്കാന്‍ പുളിമരച്ചുവട്ടില്‍ വായനപ്പുരയും നിലവിലുണ്ട്. 1400 ഓളം വിദ്യാര്‍ഥികളാണ് സ്‌കൂളിലുള്ളത്. കെ.എസ്.ആര്‍.ടി.സിയുടെ ഉപയോഗ ശൂന്യമല്ലാത്ത ബസുകള്‍ മില്‍മ ബൂത്തുകള്‍ക്കും കുടുംബശ്രീ ആവശ്യങ്ങള്‍ ക്കുമായി അനുവദിക്കുന്നുണ്ടെന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് വയനാമുറിയുടെ അപര്യാപ്തത പരിഹരിക്കാന്‍ രണ്ട് വര്‍ഷം മുമ്പ് ഇതിനുള്ള ശ്രമങ്ങളാരംഭിച്ചത്. ആദ്യം വിദ്യാര്‍ഥികള്‍ ഗതാഗതമന്ത്രിക്ക് നിവേദനം നല്‍കി. തുടര്‍ന്ന് സ്‌കൂള്‍ അധികൃരും വിദ്യാര്‍ഥികളും വീണ്ടും കത്തെഴുതിയും മറ്റുമുള്ള ഇടപെടലുകളും നടത്തി. ഇതി ന്റെയെല്ലാം ഫലമായി കഴിഞ്ഞവര്‍ഷം സ്‌കൂളിന് ബസ് അനുവദിച്ചുകിട്ടി.
എഞ്ചിനില്ലാത്ത ബസ് ക്രെയിനിന്റെ സഹായത്തോടെ എടപ്പാള്‍ ഡിപ്പോയില്‍ നിന്നും സ്‌കൂള്‍ അധികൃതരുടേയും പി.ടി.എയുടെയും നേതൃത്വത്തില്‍ സ്‌കൂളിലേക്കെത്തിച്ചു. ബസിനെ വായനാമുറിയാക്കാന്‍ മികച്ച പി.ടി.എയ്ക്കു ലഭിച്ച സമ്മാനതുകകളും അധ്യാ പകരുടെ സംഭാവനകളും ബിരിയാണി ചലഞ്ചിലൂടെയെല്ലാമായി മൂന്നര ലക്ഷത്തോളം രൂപ സമാഹരിച്ച്. ഇതുപയോഗിച്ച് ബസ് മോടിപിടിപ്പിച്ചു. പുതിയ സീറ്റുകള്‍, പുസ്തകങ്ങ ള്‍ വെക്കുന്നതിനുള്ള ഷെല്‍ഫ്, ഫാന്‍, ആവശ്യമായ വെളിച്ചമടക്കമുള്ള സൗകര്യങ്ങ ളൊരുക്കി. ബസിനകത്തും പുറത്തും സ്വാതന്ത്ര്യസമര സേനാനികള്‍, ഇന്ത്യന്‍ ഭരണാ ധികാരികള്‍, കേരള മുഖ്യമന്ത്രിമാര്‍, സാഹിത്യ-സാംസ്‌കാരിക നായകരുടെ ചിത്രങ്ങ ളും പതിച്ച് ആകര്‍ഷകമാക്കി. പ്രധാനാധ്യാപകന്‍ മുഹമ്മദലി ചാലിയാന്‍, പി.ടി.എ. പ്രസിഡന്റ് അബൂബക്കര്‍ നാലകത്ത്, അധ്യാപകരായ എം. സബിത, കെ.സി. മുഹമ്മദ് അഷ്‌റഫ്, കെ. വിനോദ്, ഫസീഹ് റഹ്്മാന്‍, സ്റ്റാഫ് സെക്രട്ടറി സി.കെ. ഹംസ തുടങ്ങി യവരാണ് ഇതിനെല്ലാം നേതൃത്വം നല്‍കിയത്. വായനാവണ്ടി ഇന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ വിദ്യാര്‍ഥികള്‍ക്കായി തുറന്ന് നല്‍കും.