നാട്ടുകല്‍: പാലക്കാട്- കോഴിക്കോട് ദേശീയപാതയില്‍ നാട്ടുകല്‍ 55-ാംമൈലില്‍ നിയന്ത്രണംവിട്ട കണ്ടെയ്നര്‍ ലോറി വീടിന്റെ മതില്‍ ഇടിച്ചു തകര്‍ത്ത് പാടത്തേക്കി റങ്ങി. ഇന്ന് പുലര്‍ച്ചെ രണ്ടിനാണ് സംഭവം. പാലക്കാട് ഭാഗത്തുനിന്നും കോഴിക്കോട്ടേക്ക് കാറുകള്‍ കയറ്റിപോവുകയായിരുന്ന കണ്ടെയ്നര്‍ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. വളവുള്ള ഭാഗമാണിവിടെ. വളവുതിരിക്കുന്നതിനിടെ ലോറി സമീപത്തെ വിലങ്ങും പുറത്ത് ഷാജുദ്ദീന്റെ വീട്ടുമതില്‍ തകര്‍ത്തശേഷം പാടത്തേക്ക് നിരങ്ങിയിറങ്ങുകയാ യിരുന്നു. ലോറിയിലുണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ലോറിയുടെ മുക്കാല്‍ഭാഗവും പാടത്തേക്കിറങ്ങിയിരുന്നു. വിവരമറിഞ്ഞ് നാട്ടുകല്‍ പൊലിസ് സ്ഥലത്തെത്തി ക്രെയിനിന്റെ സഹായത്തോടെ രാവിലെ എട്ടിന് കണ്ടെയ്നര്‍ ലോറി റോഡിലേക്ക് വലിച്ചുനീക്കി. ഈ സമയം ദേശീയപാതയില്‍ ചെറിയതോതില്‍ ഗതാഗത തടസവും നേരിട്ടു. ലോറിയ്ക്ക് ചെറിയ കേടുപാടുകളും സംഭവിച്ചു.