മണ്ണാര്‍ക്കാട് : സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച റിട്ട. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് എന്‍.വൈ.സി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എ അബ്ദുള്ള വാര്‍ത്താ കുറിപ്പില്‍ ആവശ്യപ്പെട്ടു.റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ അത്യധി കം ഗൗരവമേറിയതാണ്. എല്‍.ഡി.എഫ്. സര്‍ക്കാറാണ് സിനിമ മേഖലയിലെ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളെക്കുറിച്ച് പഠിക്കുവാന്‍ ഹേമ കമ്മിറ്റിയെ നിയോഗിച്ചത്. സിനിമ സെറ്റുകളില്‍ സ്ത്രീകള്‍ കടുത്ത വിവേചനവും, ലൈംഗിക ചൂഷണവും നേരിടുന്നതായും, എതിര്‍പ്പ് പ്രകടിപ്പിച്ചാല്‍ അവസരങ്ങള്‍ നിഷേധിക്ക പ്പെടുന്നതായും കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പരാതിക്കാരുടെ സ്വകാര്യത ഉറപ്പാക്കിക്കൊണ്ട് പ്രശ്‌നപരിഹാരം സാധ്യമാക്കുവാന്‍ സര്‍ക്കാര്‍ നടപടിക ള്‍ സ്വീകരിക്കണമെന്ന് പി.എ അബ്ദുള്ള ആവശ്യപ്പെട്ടു.