അലനല്ലൂര്‍ : എടത്തനാട്ടുകര പൂക്കാടംഞ്ചേരി വെള്ളിയാര്‍ ക്ലബിന് കീഴില്‍ പിങ്ക് വെ ള്ളിയാര്‍ എന്ന പേരില്‍ വനിതാ കൂട്ടായ്മ രൂപീകരിച്ചു. വിദ്യാര്‍ഥിനികളുടെ സര്‍ഗാത്മക മായ അഭിരുചികളേയും കഴിവുകളേയും പരിപോഷിപ്പിക്കുകയും അത് മറ്റുള്ളവര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നതിനും അവസരമൊരുക്കുകയുമാണ് ലക്ഷ്യം. ഇതിനായി കയ്യെഴുത്ത് മാസിക തയാറാക്കല്‍, സ്ത്രീ സൗഹൃദ വായനാശാല നിര്‍മാണം എന്നിവ നടപ്പിലാക്കുമെന്ന് ക്ലബ് ഭാരവാഹികള്‍ അറിയിച്ചു. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, ഡിഗ്രി തലങ്ങളിലുള്ള അമ്പതോളം വിദ്യാര്‍ഥിനികളെ പങ്കെടുപ്പിച്ച് കയ്യെഴുത്ത് മാ സിക തയാറാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. വാര്‍ഡ് മെമ്പര്‍ ലൈല ഷാജ ഹാന്‍ ഉദ്ഘാടനം ചെയ്തു. ക്ലബ് സെക്രട്ടറി നഹീം കാപ്പിലകത്ത് അധ്യക്ഷനായി. പ്രസി ഡന്റ് ഷിജാസ് പുളിക്കല്‍, മുഖ്യരക്ഷാധികാരികളായ നബീല്‍ കടമ്പോടന്‍, സക്കീര്‍ കാപ്പിലകത്ത്, പിങ്ക് വെള്ളിയാര്‍ പ്രസിഡന്റ് റിന്‍സി പൂച്ചേങ്ങല്‍, ക്ലബ് ഭാരവാഹികളാ യ കെ.പി മുസ്തഫ, ഷാക്കിര്‍ പുളിക്കല്‍, കെ.പി ശബീബ്‌സ മാഹിര്‍ പള്ളിപ്പെറ്റ എന്നിവര്‍ നേതൃത്വം നല്‍കി.