അലനല്ലൂര്‍ : കൃഷ്ണ എ.എല്‍.പി സ്‌കൂളില്‍ വള്ളുവനാടന്‍ തിറകളി സംഘമൊരുക്കിയ തിറയാട്ടം വിദ്യാര്‍ഥികള്‍ക്ക് ആവേശകാഴ്ചയായി. നാടന്‍കലാരൂപം ആസ്വദിക്കുന്നതി നും അനുഭവ വിവരണം തയ്യാറാക്കുന്നതിനുള്ള കഴിവുവളര്‍ത്താനും വേണ്ടിയാണ് സ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യവേദിയും മൂന്നാംക്ലാസ് എസ്.ആര്‍.ജിയും സം യുക്തമായി തിറയാട്ടം സംഘടിപ്പിച്ചത്. കാലാകാരന്‍മാരായ ഞെരളത്ത് മനോജി ന്റെയും വിപിന്‍ മംഗലാംകുന്നിന്റേയും തിറകളിയിലെ മെയ്‌വഴക്കവും താളത്തഴ ക്കവും വിദ്യാ ര്‍ഥികള്‍ക്ക് വിസ്മയമായി. വള്ളുവനാട്ടിലെ പ്രാദേശിക കലരൂപമായ തിറയാ ട്ടത്തിന്റെ ഐതിഹ്യവും ആചാരഅനുഷ്ഠാനങ്ങളുമെല്ലാം മനസിലാക്കുന്നതിന് വിദ്യാര്‍ഥികള്‍ കലാകാരന്‍മാരുമായി അഭിമുഖവും നടത്തി. മണ്ണാര്‍ക്കാട് ബി.ആര്‍.സി. ട്രെയിനര്‍ സുകുമാരന്‍, സി.ആര്‍.സി.സി. സുധ, പി.ടി.എ. വൈസ് പ്രസിഡന്റ് എം.പി സുധീഷ്, പ്രധാന അധ്യാപിക കെ. സുമിത, പി.ഗോപാലകൃഷ്ണന്‍, പി. ദീപക്, ശ്രീരഞ്ജിനി, രചന തുടങ്ങിയവര്‍ നേതൃത്വം നല്‍കി.