അഗളി: അട്ടപ്പാടി ചുരത്തില്‍ തുടര്‍ച്ചയായി രണ്ടാംദിവസവും മരംവീണ് ഗതാഗതം തട സ്സപ്പെട്ടു. നാട്ടുകാരും അഗ്നിരക്ഷാസേനയും ചേര്‍ന്ന് മരം മുറിച്ച് നീക്കി ഗതാഗതം പുന: സ്ഥാപിച്ചു.
ഇന്ന് രാവിലെ എട്ട് മണിയോടെ പത്താംവളവിന് സമീപത്താണ് മരം കടപുഴകി റോഡി ലേക്ക് പതിച്ചത്. വൃക്ഷതലപ്പ് അപ്പാടെ റോഡിന് കുറുകെ കിടന്നതിനാല്‍ വാഹനം ക ടന്ന് പോകാതെയായി. കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസ് ഉള്‍പ്പടെ നിരവധി വാഹന ങ്ങള്‍ വഴിയില്‍ കുടുങ്ങി. സര്‍ക്കാര്‍ ജീവനക്കാര്‍, മറ്റുതൊഴിലാളികള്‍, വിദ്യാര്‍ഥികളട ക്കമുള്ളവരും ദുരിതത്തിലായി. തുടര്‍ന്ന് അഗ്നിരക്ഷാസേനയെ വിവരമറിയിക്കുക യായിരുന്നു. അഗളി പൊലിസ് സ്‌റ്റേഷനില്‍ ക്യാംപ് ചെയ്യുന്ന മണ്ണാര്‍ക്കാട് അഗ്നിരക്ഷാ സേനയുടെ ഒരുവിഭാഗം അംഗങ്ങള്‍ സ്ഥലത്തെത്തി മരംമുറിച്ച് തുടങ്ങി. നാട്ടുകാര്‍ ചേ ര്‍ന്ന് കുറച്ച് ഭാഗം നീക്കിയിരുന്നു. അഗ്നിരക്ഷാസേന അംഗങ്ങള്‍ മരത്തിന്റെ ഒരു ഭാഗം മുറിച്ച് നീക്കി എട്ടരയോടെ റോഡിന്റെ ഒരുവശത്തുകൂടെ വാഹനങ്ങളെ കടത്തി വിട്ട ത് യാത്രക്കാര്‍ക്ക് ആശ്വാസമായി. ഒമ്പതരയോടെ മരം പൂര്‍ണമായും റോഡില്‍ നിന്നും മാറ്റി ഇതുവഴി ഗതാഗതം പുന:സ്ഥാപിച്ചു.
മഴക്കാലത്ത് മണ്ണാര്‍ക്കാട് ആനക്കട്ടി റോഡില്‍ ചുരത്തില്‍ ഏതുസമയത്തും മരം വീ ണും മണ്ണിടിഞ്ഞും ഗതാഗതം തടസപ്പെടുന്ന അവസ്ഥയാണ്. ഭാഗ്യംകൊണ്ടാണ് വഴി യാത്രക്കാര്‍ അപകടത്തില്‍ നിന്നും രക്ഷപ്പെടുന്നത്. ഇന്നലെ അഞ്ചാം വളവിന് സമീപ ത്തും മരംകടപുഴകി വീണസമയത്ത് റോഡില്‍ വാഹനങ്ങളില്ലാതിരുന്നതിനാല്‍ അപ കടം ഒഴിവായി. അഗ്നിരക്ഷാസേനയെത്തി മരംമുറിച്ചുമാറ്റിയാണ് ഗതാഗതം പൂര്‍വ്വ സ്ഥിതിയിലാക്കിയത്. കഴിഞ്ഞ മാസങ്ങളില്‍ ആറാംവളവ്, മന്ദംപൊട്ടി പാലത്തിന് സമീപം, ആനമൂളി പാലവളവ് എന്നിവടങ്ങളില്‍ മരംവീണിരുന്നു. പാലവളവില്‍ കാറി ന് മുകളിലേക്കാണ് വന്‍മരം വീണത്. കാറിന്റെ മുന്‍ഭാഗം തകര്‍ന്നെങ്കിലും യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. പലപ്പോഴും ഗതാഗതം തടസപ്പെടുന്നതിനൊപ്പം വൈദ്യു തിമുടക്കവും സംഭവിക്കുന്നുണ്ട്. പാറക്കെട്ടുകള്‍ക്കിടയിലും മണ്‍തിട്ടകൡും നില്‍ക്കു ന്ന മരങ്ങളുടെ വേരുകള്‍ മണ്ണില്‍ ആഴ്ന്നിറങ്ങാത്തതാണ് മഴയത്ത് ഇവ നിലംപതിക്കാ ന്‍ ഇടയാകുന്നത്.
അപകടഭീഷണിയായി നില്‍ക്കുന്ന നിരവധി മരങ്ങളും ചില്ലകളും കഴിഞ്ഞമാസം വനം വകുപ്പിന്റെ സാന്നിദ്ധ്യത്തില്‍ കേരള റോഡ് ഫണ്ട് ബോര്‍ഡിന്റെ നേതൃത്വത്തില്‍ മുറിച്ച് നീക്കിയിരുന്നു. എന്നാല്‍ ചുരത്തിന്റെ പലഭാഗങ്ങളിലും ഇപ്പോഴും മരങ്ങള്‍ ഇതുവഴിയുള്ള യാത്രക്കാര്‍ക്ക് ഭീഷണിയായി നില്‍ക്കുന്നുണ്ട്. അഞ്ചാം വളവ്, ഏഴാം വളവ്, പത്താംവളവിന് സമീപം എന്നിവടങ്ങളില്‍ അപകടമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ച് നീക്കാന്‍ നടപടിയെടുക്കണമെന്ന് റെവന്യുവകുപ്പിനെ അറിയിച്ചതായി അഗ്നി രക്ഷാസേന അധികൃതര്‍ അറിയിച്ചു. നിലവില്‍ അഗളിയില്‍ അഗ്നിരക്ഷാസേനാ സം ഘം ക്യാംപ് ചെയ്യുന്നത് ഒരുപരിധിവരെ ഇത്തരം സംഭവങ്ങളില്‍ സമയബന്ധിതമായി ഇടപെടാന്‍ സഹായമാകുന്നുണ്ട്. ചുരത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മുക്കാലിയില്‍ അഗ്നിരക്ഷാസേനയ്ക്ക് ക്യാംപ് ചെയ്യാന്‍ സാധിച്ചാല്‍ മരംവീണും മറ്റും ചുരത്തിലുണ്ടാകുന്ന അപകടങ്ങള്‍ വേഗത്തിലെത്തി പരിഹരിക്കാന്‍ കഴിയുമെന്ന് നാ ട്ടുകാര്‍ പറയുന്നു. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍ ഇന്‍ചാര്‍ജ് വി. സുരേഷ് കുമാര്‍, സേന അംഗങ്ങളായ ടിജോ തോമസ്, എം.എസ് ഷബീര്‍, ഹോംഗാര്‍ഡ് എസ്. പ്രദീപ്കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഇന്ന് മരംമുറിച്ച് നീക്കി ഗതാഗതം പുന:സ്ഥാ പിച്ചത്.