മണ്ണാര്‍ക്കാട് : വീട്ടുവളപ്പില്‍ വളര്‍ത്തിയ 23 കഞ്ചാവ് ചെടികള്‍ എക്സൈസ് പിടികൂടി. തിരുവിഴാംകുന്ന് മാളിക്കുന്നിലാണ് സംഭവം. കഞ്ചാവ് നട്ടുവളര്‍ത്തിയ കുറ്റത്തിന് മാളിക്കുന്ന് സ്വദേശി കണക്കഞ്ചേരി ഇസ്സുദ്ദീനെ(23)തിരെ എന്‍.ഡി.പി.എസ്. നിയമ പ്രകാരം കേസെടുത്തതായി എക്സൈസ് അധികൃതര്‍ അറിയിച്ചു. യുവാവ് ഒളിവി ലാണെന്നും പറയുന്നു. ഓണംസ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി രഹസ്യവിവര ത്തിന്റെ അടിസ്ഥാനത്തില്‍ മണ്ണാര്‍ക്കാട് എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ അബ്ദുല്‍ അഷറഫിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവുചെടികള്‍ കണ്ടെത്തിയത്. അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ കെ. ബഷീര്‍കുട്ടി, പ്രിവന്റീവ് ഓഫി സര്‍മാരായ കൃഷ്ണദാസ്, ഹംസ, സഹീര്‍ അലി, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ഷിബിന്‍ദാസ്, അശ്വന്ത്, വനിതാ സിവില്‍ എക്സൈസ് ഓഫിസര്‍ സന്ധ്യ എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!