നിര്‍മാണോദ്ഘാടനം ഇന്ന്
മണ്ണാര്‍ക്കാട് : നഗരസഭാ പരിധിയില്‍ ജലഅതോറിറ്റിയില്‍ നിന്നുള്ള ശുദ്ധജലവിതരണം കാര്യക്ഷമമാക്കാന്‍ ശിവന്‍കുന്നില്‍ പുതിയ ജലസംഭരണിയുടെ നിര്‍മാണ പ്രവൃത്തി കള്‍ ആരംഭിക്കുന്നു. ഇന്ന് ഉച്ചതിരിഞ്ഞ് 3.30ന് എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. നിര്‍മാണോ ദ്ഘാടനം നിര്‍വഹിക്കും. നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ അധ്യക്ഷനാകും. കേരള ജല അതോറിറ്റി ബോര്‍ഡ് മെമ്പര്‍ അഡ്വ. ജോസ് ജോസഫ്, നഗരസഭാ കൗണ്‍സി ലര്‍മാര്‍, സെക്രട്ടറി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് ശിവന്‍കുന്നിലെ ഗ്യാസ് ഗോഡൗണ്‍ പരിസ രത്ത് ജലസംഭരണി നിര്‍മിക്കാന്‍ നടപടിയായത്. നേരത്തെ മണ്ണാര്‍ക്കാട് പഞ്ചായത്താ യിരുന്നപ്പോഴാണ് ഈസ്ഥലം വാങ്ങിയത്. സംസ്ഥാന പദ്ധതിയിലുള്‍പ്പെടുത്തി സമഗ്ര ശുദ്ധജലവിതരണ പദ്ധതിയുടെ രണ്ടാംഘട്ടമായി ഇവിടെ സംഭരണി നിര്‍മിക്കാനായിരു ന്നു ശ്രമങ്ങള്‍. ഇത് നീണ്ട് പോയതോടെ നഗരസഭയിലെ കേന്ദ്രാവിഷ്‌കൃത പദ്ധതിയായ അമൃത് 2.0ല്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ജല അതോറിറ്റിയുടെ നേതൃത്വത്തില്‍ 6.68 കോടി ചെലവില്‍ നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതിയില്‍ 2.45 കോടിയോളം രൂപയാ ണ് ജലസംഭരണി നിര്‍മാണത്തിനായി വിനിയോഗിക്കുന്നത്. നിര്‍മാണ പ്രവൃത്തികള്‍ മാര്‍ച്ചില്‍ ആരംഭിക്കുമെന്നാണ് അറിയിച്ചിരുന്നുവെങ്കിലും ജലസംഭരണി രൂപരേഖ യ്ക്ക് അംഗീകാരം ലഭ്യമാകുന്നതിലും മണ്ണ് പരിശോധനയുമായി ബന്ധപ്പെട്ടുള്ള നടപ ടികളെല്ലാം പൂര്‍ത്തിയാകാനുമടക്കം സമയമെടുത്തതാണ് പ്രവൃത്തി വൈകാന്‍ ഇടയാ യത്.
കഴിഞ്ഞമാസമാണ് രൂപരേഖയ്ക്ക് അധികൃതര്‍ അംഗീകാരം നല്‍കിയത്. ഇതേ തുടര്‍ന്ന് പദ്ധതിക്കായി നഗരസഭ കൈമാറിയ പത്ത് സെന്റ് സ്ഥലത്ത് നിലമൊരുക്കലും കുഴി യെടുക്കലുമെല്ലാം ആരംഭിക്കുകയായിരുന്നു. ആറ് ദശലക്ഷം ലിറ്റര്‍ സംഭരണശേഷിയു ള്ള ജലസംഭരണിയാണ് കോണ്‍ക്രീറ്റ് തൂണുകള്‍ക്ക് മുകളിലായി നിര്‍മിക്കുക. ഒരു വര്‍ ഷത്തിനകം പ്രവൃത്തി പൂര്‍ത്തീകരിക്കുമെന്ന് അധികൃതര്‍ പറയുന്നു. ഇതിന് പുറമെ ചോമേരിയിലെ ജലശുദ്ധീകരണശാലയില്‍ നിന്നും സംഭരണിയിലേക്കുള്ള പമ്പിംങ് മെയിന്‍, മോട്ടോര്‍ പമ്പ് സെറ്റ് തുടങ്ങിയവയെല്ലാം സ്ഥാപിക്കും. 1400 സൗജന്യകണക്ഷ നും നല്‍കും. ഇതില്‍ നൂറിലധികം കണക്ഷനുകള്‍ ഇതിനകം നല്‍കി കഴിഞ്ഞു.
കുന്തിപ്പുഴയില്‍ നിന്നും വെള്ളം പമ്പ് ചെയ്ത് ചോമേരിയിലെ ശുദ്ധീകരണശാലയില്‍ ശുദ്ധീകരിച്ച് താലൂക്ക് ആശുപത്രിക്ക് സമീപത്തെ സംഭരണിയിലേക്കെത്തിച്ചാണ് നില വില്‍ മാസത്തില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ശുദ്ധജലവിതരണം നടക്കുന്നത്. ഉയരം കൂടിയ സ്ഥലങ്ങളിലേക്ക് വെള്ളമെത്താന്‍ പ്രയാസം നേരിടുന്നുണ്ട്. പുതിയ സംഭരണി യാഥാര്‍ത്ഥ്യമാകുന്നതോടെ ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്ന് മാത്രമല്ല നഗര സഭയില്‍ മുഴുവന്‍ സമയവും കുടിവെള്ളവിതരണം ഉറപ്പുവരുത്താനാകുമെന്നാണ് ജല അതോറിറ്റി അധികൃതര്‍ പറയുന്നത്.