തച്ചനാട്ടുകര : പഞ്ചായത്തിലെ ഭിന്നശേഷിക്കാര്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ വിത രണം ചെയ്തു. സര്‍വേയിലൂടെ കണ്ടെത്തിയ ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക മെഡിക്ക ല്‍ ക്യാംപ് നടത്തിയാണ് ഉപകരണങ്ങള്‍ ഏതൊക്കെയാണെന്ന് നിശ്ചയിച്ചത്. ഇത്തര ത്തില്‍ കണ്ടെത്തിയ മുഴുവന്‍ പേര്‍ക്കും ഉപകരണങ്ങള്‍ നല്‍കി. രണ്ടാംഘട്ട ഉപകരണ വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം സലീം നിര്‍വഹിച്ചു. ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്കാവശ്യമായ പിന്തുണ നല്‍കുന്നതിനായി നടപ്പു സാമ്പത്തികവര്‍ഷം മറ്റൊരു പദ്ധതി കൂടി പഞ്ചായത്ത് ആവിഷ്‌കരിച്ചതായി അദ്ദേഹം അറിയിച്ചു. വൈസ് പ്രസിഡന്റ് പാര്‍വതി ഹരിദാസ് അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായ ത്ത് സ്ഥിരം അധ്യക്ഷ കെ.പി ബുഷ്‌റ, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ആറ്റ ബീവി, സി.പി സുബൈര്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എ.കെ വിനോദ്, കെ.പി ഇല്യാസ്, എം.സി രമണി, സി.പി ജയ, പി.രാധാകൃഷ്ണന്‍, ഐ.സി.ഡി.എസ്. സൂപ്പര്‍വൈ സര്‍ രമാദേവി, എച്ച്.സി ഷാബു, അങ്കണവാടി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.