അലനല്ലൂര്‍: പാലക്കാഴിയിലെ പി.ആര്‍ നബീല്‍ ഡല്‍ഹി ജാമിഅ മില്ലിയ ഇസ് ലാമിയ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബി.എ ഹിസ്റ്ററിയില്‍ (ഹോണേഴ്‌സ്) ഒന്നാം റാങ്ക് നേടി. എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രധാനാ ധ്യാപകന്‍ പി.റഹ്മത്തിന്റെയും മലപ്പുറം ജല അതോറി റ്റി ജൂനിയര്‍ സൂപ്രണ്ട് എന്‍.വി ഹബീബയുടെയും മകനാണ് നബീല്‍. എസ്.എസ്.എല്‍.സി പരീക്ഷയില്‍ സമ്പൂര്‍ണ എ പ്ലസ് നേടിയ നബീല്‍ എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂ ളില്‍ നിന്നും പ്ലസ് ടു ഹുമാനിറ്റീസില്‍ മുഴുവന്‍ മാര്‍ക്കും നേടിയാണ് ഡല്‍ഹി ജാമിയ യില്‍ ബിരുദ പഠനം ആരംഭിച്ചത്. നിലവില്‍ ഡല്‍ഹി ജാമിഅ മില്ലിയ ഇസ് ലാമിയ സെ ന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ ഒന്നാം വര്‍ഷ പി.ജി വിദ്യാര്‍ഥിയാണ്. ഹോദരിമാരായ നുബ് ല ബി.എഡും നിഹ് ല ബി.എ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയുമാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!