അലനല്ലൂര്‍ : ഒരു മിസ്ഡ്‌ കോളിലൂടെ ബാങ്കിംഗ് സേവനം വീട്ടിലെത്തിക്കുന്ന നൂതന പദ്ധ തിയുമായി അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക്. മുതിര്‍ന്ന പൗരന്‍മാര്‍, ഭിന്നശേഷി ക്കാര്‍, കിടപ്പുരോഗികള്‍ എന്നിവര്‍ക്കായാണ് ആദ്യഘട്ടത്തില്‍ പദ്ധതി പരിമിതപ്പെടു ത്തിയിട്ടുള്ളതെന്ന് ബാങ്ക് ഭരണസമിതി അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയി ച്ചു. മുതിര്‍ന്ന പൗരന്‍മാര്‍ക്കാണ് കൂടുതല്‍ പരിഗണന നല്‍കുന്നത്.

എസ്.ബി അക്കൗണ്ട് തുറക്കല്‍, പണം പിന്‍വലിക്കല്‍, വായ്പ തുടങ്ങിയ സേവനങ്ങളട ക്കം ലഭ്യമാകും. എഎസ്‌സിബി ഹിയര്‍ ആന്‍ഡ് കെയര്‍ എന്ന പേരിലാണ് പദ്ധതി ആരം ഭിക്കുന്നത്. സേവനങ്ങള്‍ക്കായി 7012285853 എന്ന നമ്പറിലേക്ക് മിസ്ഡ് കോള്‍ നല്‍കിയാല്‍ ബാങ്ക് ജീവനക്കാര്‍ തിരിച്ചു വിളിച്ച് സേവനം ഉറപ്പുവരുത്തും. അലനല്ലൂരിലെ ഹെഡ് ഓഫിസിന് പുറമെ എടത്തനാട്ടുകര, കര്‍ക്കിടാംകുന്ന്, മാളിക്കുന്ന് എന്നീ ബ്രാഞ്ചുകളി ല്‍ ഈ സേവനം ലഭ്യമാകും. ആഗസ്റ്റ് 16ന് രാവിലെ 10 മണിക്ക് ബാങ്ക് ഹാളില്‍ വെച്ച് എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് ഭരണസമി തി അംഗങ്ങള്‍ പറഞ്ഞു.

ജില്ലയിലെ ക്ലാസ് വണ്‍ സൂപ്പര്‍ഗ്രേഡ് ബാങ്കായ അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് അലനല്ലൂരിലെ ജനജീവിതത്തിന്റെ ഭാഗമാണ്. ബാങ്കിംഗ് സേവനങ്ങള്‍ കൂടുതല്‍ പേരി ലേക്ക് എത്തിക്കാന്‍ നിരവധി പദ്ധതികളാണ് നടപ്പിലാക്കുന്നത്. ആലുങ്ങല്‍ കേന്ദ്രീകരി ച്ച് കാര്‍ഷികോല്‍പ്പന്ന സംഭരണ കേന്ദ്രവും കാര്‍ഷിക ഉപകരണങ്ങള്‍ വാടകയ്ക്ക് ലഭ്യ മാകുന്ന കേന്ദ്രവും ആരംഭിക്കാനുള്ള നടപടികളായി. നബാര്‍ഡിന്റെ അഗ്രികള്‍ച്ചറല്‍ ഇന്‍ഫ്രാസ്ട്രക്ചറല്‍ ഫണ്ട് വിനിയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുക. വിദ്യാര്‍ഥികള്‍ക്കാ യി ബാങ്ക് ആരംഭിച്ച കുട്ടിക്കുടുക്ക പദ്ധതി പഞ്ചായത്തിലെ സ്‌കൂളുകളും അധ്യാപക രും രക്ഷിതാക്കളുമെല്ലാം ഏറ്റെടുത്തുകഴിഞ്ഞു. ഇതിനകം 1500 വിദ്യാര്‍ഥികള്‍ പദ്ധതി യുടെ ഭാഗമായി.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബാങ്ക് ആരംഭിച്ച നോണ്‍ ബാങ്കിംഗ് സംവിധാനങ്ങളെ ല്ലാം ലാഭകരമായാണ് മുന്നോട്ട് പോകുന്നത്. വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ ദുരന്തബാധിതരെ സഹായിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാ ശ്വാസ നിധിയിലേക്ക് 10ലക്ഷം രൂപ നല്‍കാന്‍ തീരുമാനിച്ചതായും പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് പി.പി.കെ മുഹമ്മദ് അബ്ദുറഹ്മാന്‍, സെക്രട്ടറി പി.ശ്രീനി വാസന്‍, ഭരണസമിതി അംഗങ്ങളായ കെ.എ.സുദര്‍ശനകുമാര്‍, ടി.രാജാകൃഷ്ണന്‍, എം.ശ്രീജ എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!