മണ്ണാര്‍ക്കാട് : കേന്ദ്രസര്‍ക്കാരിന്റേത് ജനവിരുദ്ധ ബജറ്റാണെന്നാരോപിച്ച് എഫ്.എസ്.ഇ. ടി.ഒ. മണ്ണാര്‍ക്കാട് താലൂക്ക് കമ്മിറ്റി നഗരത്തില്‍ സായാഹ്ന ധര്‍ണ നടത്തി. ജില്ലാ പ്രസി ഡന്റ് എം.ആര്.മഹേഷ്കുമാര്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ജി.എന്‍. ഹരിദാസ് അധ്യക്ഷനായി. കെ.കെ.മണികണ്ഠന്, അബ്ദുല്‍ റഷീദ്, പി.എം.മധു, ബഷീര്‍, അനിത, പി.ആര്. ചന്ദ്രന്, എ.മുഹമ്മദാലി, കെ.രാജഗോപാല്‍, പി.യൂസഫ് ,ടി.പി.സന്ദീപ് എന്നിവര്‍ സംസാരിച്ചു.