അലനല്ലൂര്‍ : വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കുന്നതിന് കേരള നദ്‌വത്തുല്‍ മുജാഹിദ്ദീന്‍ സംസ്ഥാന കമ്മിറ്റി നടപ്പിലാക്കുന്ന വയനാട് പുനരധിവാസ പദ്ധതിയ്ക്ക് എടത്തനാട്ടുകരയുടെ കൈത്താങ്ങ്. കെ.എന്‍.എം. എടത്തനാട്ടുകര നോര്‍ത്ത്, സൗത്ത് മണ്ഡലം കമ്മിറ്റികളും ഐ.എസ്.എം. ഈലാഫ് സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്ന് എടത്ത നാട്ടുകരയില്‍ നിന്നും 14 ലക്ഷത്തോളം രൂപ സമാഹരിച്ച് സംസ്ഥാന കമ്മിറ്റിയ്ക്ക് കൈ മാറി. സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി.ഉണ്ണീന്‍കുട്ടി മൗലവി മണ്ഡലം ഭാരവാഹിക ളില്‍ നിന്നും തുക ഏറ്റുവാങ്ങി. എടത്തനാട്ടുകര നോര്‍ത്ത് മണ്ഡലം പ്രസിഡന്റ് കാപ്പി ല്‍ മൂസഹാജി, സെക്രട്ടറി പി.പി സുബൈര്‍ മാസ്റ്റര്‍, ഈലാഫ് കണ്‍വീനര്‍ ഷറഫുദ്ദീന്‍, ഐ.എസ്.എം. എടത്തനാട്ടുകര നോര്‍ത്ത് മണ്ഡലം സെക്രട്ടറി ഷൗക്കത്ത് പാറക്കല്‍ ചേര്‍ന്നാണ് തുക ഏല്‍പ്പിച്ചത്. കെ.എന്‍.എം. ജില്ലാ പ്രസിഡന്റ് എന്‍.എം.എം ഇസ്ഹാഖ് മൗലവി, ജില്ലാ ജോയിന്റ് സെക്രട്ടറി ഉമ്മര്‍ മാസ്റ്റര്‍, ഐ.എസ്.എം ജില്ലാ പ്രസിഡന്റ് എം.എം ഇഖ്ബാല്‍ എന്നിവര്‍ പങ്കെടുത്തു.