അഗളി : വയനാട്ടിലെ ദുരിതബാധിതര്‍ക്കായി ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രം സ്റ്റാഫ് കൗണ്‍സില്‍ സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നരെ പുനരധിവസിപ്പി ക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് കരുത്തുപകരുന്നതിനായാണ് ആശുപത്രിയിലെ കരാര്‍, സ്ഥിരം ജീവനക്കാര്‍ ചേര്‍ന്ന് പണം സമാഹരിച്ചത്. സര്‍ക്കാര്‍ ആവശ്യപ്പെട്ട സാലറി ചലഞ്ചിലും സഹകരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു. സ്റ്റാഫ് കൗണ്‍സില്‍ സമാഹരിച്ച തുക ഒറ്റപ്പാലം സബ് കലക്ടറും അട്ടപ്പാടി നോഡല്‍ ഓഫിസറുമായ ഡോ. മിഥുന്‍ പ്രേംരാജിന് സെക്രട്ടറി എസ്.രഞ്ജിത്ത് അഗളിയില്‍ വെച്ച് കൈമാറി. ട്രഷറര്‍ ശില്‍പ, കൗണ്‍സില്‍ അംഗം എസ്.എസ്.കാളിസ്വാമി എന്നിവരും പങ്കെടുത്തു.