മണ്ണാര്‍ക്കാട് : അതിശക്തമായ മഴയിലും കാലവര്‍ഷക്കെടുതിയിലും അപകട സാധ്യത കണക്കിലെടുത്ത് ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ പൂര്‍ണമായും നിരോധിച്ചിരുന്നു. ജില്ലയില്‍ മഴ കുറഞ്ഞ സാഹചര്യത്തിലും സം സ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ശക്തമായ മഴ സംബന്ധിച്ച് അലര്‍ട്ട് ഒന്നും ലഭ്യമാവാത്ത സാഹചര്യത്തിലും ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം ഓഗസ്റ്റ് 12 മുത ല്‍ പുനരാരംഭിക്കുവാന്‍ അനുമതി നല്‍കി ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേ ഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു. മാനദണ്ഡങ്ങള്‍ പാലിക്കുന്നു ണ്ടെന്ന് ജില്ലാ ജിയോളജിസ്റ്റും തഹസില്‍ദാരും ഉറപ്പുവരുത്തണമെന്നും നിര്‍ദ്ദേശമുണ്ട്.