അലനല്ലൂര്‍ : അലനല്ലൂര്‍ പഞ്ചായത്തിലെ മലയോര പ്രദേശമായ കുഞ്ഞുകുളത്തും മുഴ ക്കത്തോടെ ശബ്ദമുണ്ടാകുകയും വീടിന്റെ ജനലില്‍ വിറച്ചതായും ഒരു കുടുംബം. കൊ ടക്കാടന്‍ അബൂബക്കറിന്റെ വീട്ടിലാണ് സംഭവം. ഇന്ന് രാവിലെ 10ന് ഇദ്ദേഹവും ഭാര്യ ഷഹീദ യും ജോലിക്കാരിയും അടുക്കളയില്‍ നില്‍ക്കുമ്പോഴാണ് ഇടിമുഴങ്ങുന്നപോലു ള്ള ശബ്ദ മുണ്ടായതെന്ന് ബക്കര്‍ പറയുന്നു. അടുക്കളയിലെ ജനല്‍ ഈ സമയം വിറയ്ക്കു ന്നതും കണ്ടു. വീടിന് മറ്റോ കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല. തുടര്‍ന്ന് യാത്രപോകു ന്ന തിനിടെയാണ് വയനാട്ടിലെ അമ്പലവയലില്‍ പ്രകമ്പനമുണ്ടായ വാര്‍ത്തയറിയുന്നത്. രണ്ടും ഒരേസമയത്താണ് സംഭവിച്ചെന്നതിനാല്‍ വിവരം വില്ലേജ് ഓഫീസറെ അറി യിച്ചതായും ബക്കര്‍ പറഞ്ഞു. സമീപത്തെ അരിമ്പ്രതൊടി മുകുന്ദന്‍ മാസ്റ്റര്‍, കോര ങ്ങോട്ടില്‍ മാനുപ്പ എന്നിവരും വലിയ ശബ്ദം കേട്ടതായി പറയുന്നു. ശബ്ദത്തിന് പിന്നാലെ മുകുന്ദന്‍ മാസ്റ്ററുടെ വീട്ടിലെ വാഷിംങ് മെഷീന്‍ കുലുങ്ങിയെന്നും പറയപ്പെടുന്നു. സം ഭവമറിഞ്ഞ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജ്‌ന സത്താര്‍, സ്ഥിരം സമിതി അധ്യക്ഷന്‍ എം.കെ.അബൂബക്കര്‍, വാര്‍ഡ് മെമ്പര്‍ പി.രഞ്ജിത്ത്, മറ്റു ഗ്രാമപഞ്ചായത്ത് അംഗങ്ങളാ യ അനിത വിത്തനോട്ടില്‍, പി.ഷമീര്‍ ബാബു, അലി മഠത്തൊടി എന്നിവര്‍ ബക്കറിന്റെ വീട്ടിലെത്തി. വിവരങ്ങള്‍ ആരായുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു.