കല്ലടിക്കോട്: ശ്രീകൃഷ്‌ണപുരം റോഡിൽ കോണിക്കഴി സത്രംകാവ് കയറ്റത്തിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാനിടിച്ച് കാൽനടക്കാരായ മൂന്നുപേർക്ക് പരിക്ക്. കോ ണിക്കഴി കരക്കാട്ടിൽ വീട്ടിൽ ഹസീന (35), ഫാത്തിമ (8), നിഷാബ് (7) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ഹസീന,ഫാത്തിമ എന്നിവരെ ആദ്യം മണ്ണാർക്കാട് സ്വകാര്യ ആശുപത്രിയിലും തുടർന്ന് പെരിന്തൽമണ്ണ സ്വകാര്യ ആശുപതിയിലും പ്രവേശിപ്പിച്ചു. നിഷാബ് ചെറിയ പരിക്കുകളോടെ തച്ചമ്പാറ സ്വകാര്യ ആശുപത്രിയിലും പ്രവേശി പ്പിച്ചു. വ്യാഴാഴ്ച്ച വൈകീട്ട് 6 മണിയോടെയാണ് സംഭവം. പിക്കപ്പ് വാൻ കയറ്റം കയറി വരുന്നതിനിടയിൽ എതിരെ വന്ന സ്കൂൾ വാഹനത്തെ കണ്ട് നിയന്ത്രണം വിടുകയും, കാൽനടക്കാരായ മൂവരെയും പുറകിൽനിന്നും ഇടിച്ചു സമീപത്തെ വീടിൻറെ മതിൽ തകർത്തു നീക്കുകയാണ് ഉണ്ടായത്. പലചരക്ക് കടകളിലേക്കുള്ള സാധനങ്ങൾ വിതരണം ചെയ്യുന്ന വാഹനമാണ് വാൻ. ഹസീനയുടെ മകളാണ് ഫാത്തിമ. നിഷാബ് ബന്ധുവാണ്. മൂവരും സത്രം കാവ് പരിസരത്തുനിന്നും കോണിക്കഴിയിലെ വീട്ടിലേക്ക് പോവുകയായിരുന്നു. പാലക്കൽ നിസ്സാമിനെ വീടിൻറെ മതിലും തകർന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!