മണ്ണാര്‍ക്കാട് : നഗരസഭയിലെ ചില ഉദ്യോഗസ്ഥരെ കുറിച്ച് നഗരസഭാ സെക്രട്ടറി സമൂഹ മാധ്യമത്തിലിട്ട കുറിപ്പിനെ ചൊല്ലി കൗണ്‍സിലില്‍ ബഹളം. അനുകൂലിച്ചും പ്രതികൂലി ച്ചും കൗണ്‍സിലര്‍മാര്‍ രംഗത്തെത്തിയതോടെ വിഷയം യോഗത്തില്‍ ചര്‍ച്ചയായി. മണ്ണാ ര്‍ക്കാട് നഗരസഭയുടെ പേരിലുള്ള ഫെയ്സ്ബുക്ക് പേജിലാണ് കഴിഞ്ഞ ആഴ്ച സെക്രട്ടറി കുറിപ്പിട്ടത്. നഗരസഭയിലെ ഉദ്യോഗസ്ഥന്‍ അനാവശ്യമായി വട്ടംകറക്കുന്നുവെന്ന് തോ ന്നിയാല്‍ സെക്രട്ടറിയെ വന്ന് കാണാന്‍ മടിക്കരുതെന്നും താന്‍ ഇടപെട്ട ഒരു ഫയല്‍പോ ലും വലിച്ചുനീട്ടാന്‍ തന്റെ ഓഫിസിന് സാധിച്ചെങ്കില്‍ സാധാരണആളുകളുടെ അവ സ്ഥ മോശമായിരിക്കുമെന്ന് ഉറപ്പാണ് എന്നാണ് കുറിപ്പിലുള്ളത്. ചിലആളുകള്‍ സെക്രട്ട റിയുടെ പേരില്‍ പൈസ ആവശ്യപ്പെടുമെന്നും അത് നല്‍കരുതെന്നുമുണ്ടായിരുന്നു. കുറിപ്പിന് വലിയപിന്തുണയും ലഭിച്ചിട്ടുണ്ട്.
ഇന്നലെ കൗണ്‍സില്‍ യോഗത്തില്‍ കൗണ്‍സിലര്‍ അരുണ്‍കുമാര്‍ പാലക്കുറുശ്ശിയാണ് കുറിപ്പില്‍ ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ കുറിച്ച് വ്യക്ത മാക്കണമെന്നും പറഞ്ഞു. അത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് പ്രതി പക്ഷനേതാവ് ടി.ആര്‍ സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. കുറിപ്പിട്ടതില്‍ അഭിപ്രായവ്യത്യാ സമില്ലെന്ന് കൗണ്‍സിലര്‍ മുഹമ്മദ് ഇബ്രാഹിം പറഞ്ഞു. കൗണ്‍സിലര്‍ കെ. മന്‍സൂറും പ്രതികരിച്ചു. സെക്രട്ടറിയുടെ നടപടി തെറ്റായിപോയെന്ന് നഗരസഭാ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍ അഭിപ്രായപ്പെട്ടു. ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ഇതല്ല മാര്‍ഗം. നഗര സഭയിലൊരു ഭരണസമിതിയുണ്ട്. ചെയര്‍മാനോട് പറയാം. ഉദ്യോഗസ്ഥരുടെ വിളിച്ച് ചേര്‍ക്കാം. ഇതിലൂടെയാണ് പ്രശ്നം പരിഹരിക്കപ്പെടേണ്ടതെന്നും ചെയര്‍മാന്‍ വ്യക്ത മാക്കി. കുറിപ്പിട്ടതില്‍ കുറ്റബോധമില്ല. അത്തരം ഉദ്യോഗസ്ഥര്‍ക്കുള്ള മുന്നറിയി പ്പായിരുന്നു സമൂഹ മാധ്യമത്തിലെ ഇടപെടല്‍. മറ്റൊന്നും ഉദ്ദേശിച്ചിട്ടില്ല. ജനങ്ങള്‍ക്ക് ലഭ്യമാകേണ്ട സേവനങ്ങളില്‍ ബുദ്ധിമുട്ട് വന്നാല്‍ തന്നെ നേരിട്ട് സമീപിക്കാമെന്നാണ് ഉദ്ദേശിച്ചതെന്നും സെക്രട്ടറി എം. സതീഷ്‌കുമാര്‍ വ്യക്തമാക്കി. വിഷയത്തില്‍ ഉടന്‍ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ചേര്‍ക്കുമെന്ന് ചെയര്‍മാന്‍ അറിയിച്ചു.
നഗരസഭയിലെ അങ്കണവാടി, ഹെല്‍പ്പര്‍ നിയമനത്തിനുള്ള ഇന്‍ര്‍വ്യൂബോര്‍ഡ് പുതു ക്കിയ പട്ടികയില്‍ ഉള്‍പ്പെടുത്തിയ സാമൂഹ്യപ്രവര്‍ത്തകരെ ചൊല്ലിയും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. നഗരസഭാ ഷോപ്പിംങ് കോംപ്ലക്‌സ് നിര്‍മാണത്തിന് വായപയെ ടുക്കല്‍, വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി യിലേക്ക് സംഭവന നല്‍കല്‍ ഉള്‍പ്പടെ അഞ്ച് അജണ്ടകളാണ് കൗണ്‍സിലിന്റെ പരി ഗണനയ്‌ക്കെത്തിയത്. നഗരസഭാ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍ അധ്യക്ഷനാ യി. വൈസ് ചെയര്‍പേഴ്‌സണ്‍ കെ. പ്രസീത, സെക്രട്ടറി എം. സതീഷ് കുമാര്‍, കൗണ്‍സി ലര്‍മാര്‍, വിവിധ വകുപ്പ്ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.