മണ്ണാര്‍ക്കാട് : നഗരസഭ പ്രദേശത്ത് തെരുവുനായശല്ല്യം രൂക്ഷം. ധൈര്യമായി വഴിനട ക്കാന്‍ പോലും വയ്യെന്ന അവസ്ഥയുമുണ്ട്. കഴിഞ്ഞദിവസം കോടതിപ്പടിയില്‍ നടപ്പാത യിലൂടെ വരികയായിരുന്ന വഴിയാത്രക്കാരനെ തെരുവുനായ ആക്രമിച്ച് പരിക്കേല്‍പ്പി ച്ചതോടെ കാല്‍നടയാത്രയും ഭീതിയിലായി. തെരുവുനായശല്ല്യവുമായി ബന്ധപ്പെട്ട് മൃഗ സംരക്ഷണ വകുപ്പ് കണക്കാക്കിയ ജില്ലയിലെ 25 ഹോട്സ്പോട്ടുകളില്‍ ഒന്നാണ് മണ്ണാ ര്‍ക്കാട് നഗരസഭ. മിക്കവാര്‍ഡുകളിലും തെരുവുനായശല്ല്യമുണ്ട്. ജനങ്ങള്‍ക്ക് നേരെ ആക്രമണവുമുണ്ടാകുന്നു.
കഴിഞ്ഞവര്‍ഷം ജൂലായില്‍ പാറപ്പുറം ജംങ്ഷനില്‍ വെച്ച് രണ്ട് പേര്‍ക്ക് തെരുവു നായ യുടെ കടിയേറ്റിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ചങ്ങലീരി- കോടതിപ്പടി റോഡില്‍ വെച്ച് പെരിമ്പടാരി സ്വദേശിയായ വയോധികനേയും നായകടിച്ചു. തെന്നാരിയില്‍ ഒരു വയോ ധികനും വിദ്യാര്‍ഥിക്കും തെരുവുനായയുടെ കടിയേറ്റത് കഴിഞ്ഞമാസമാണ്. ഇക്കഴി ഞ്ഞ ജൂലായ് മാസത്തില്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നായ കടിയേറ്റ് താലൂക്ക് ആശുപത്രിയില്‍ 107 പേര്‍ ചികിത്സതേടിയതായാണ് കണക്ക്. നഗരത്തോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ചോമേരി, നായാടിക്കുന്ന്, പെരിമ്പാടാരി ഭാഗങ്ങളില്‍ നിന്നു ള്ള നായകളുടെ സംഘങ്ങള്‍ നഗരത്തിലേക്ക് എത്തുന്നതും ഭീതിസൃഷ്ടിക്കുന്നതായി ആക്ഷേപമുണ്ട്. ഒഴിഞ്ഞ കെട്ടിടങ്ങളിലും സ്ഥലങ്ങളിലുമാണ് ഇവ തമ്പടിക്കുന്നത്. ദേശീയപാതയിലൂടെ സഞ്ചരിക്കുന്നതും കാണാം. വഴിയാത്രക്കാര്‍ക്കും വാഹനയാത്ര ക്കാര്‍ക്കും ഇത് ഭീഷണിയാകുന്നു.
ആളുകളെ ആക്രമിച്ചും ഭീതിപ്പെടുത്തിയും തെരുവുനായകള്‍ നഗരഗ്രാമപ്രദേശത്ത് വിലസുമ്പോള്‍ ഇവയെ അമര്‍ച്ച ചെയ്യാനുള്ള മാര്‍ഗങ്ങളുടെ അപര്യാപ്തതയാണ് പ്രദേ ശികഭരണകൂടങ്ങളെയും നിസ്സഹായരാക്കുന്നത്. തെരുവുനായകളെ പിടികൂടി വന്ധ്യം കരിക്കുക മാത്രമാണ് നിലവിലുള്ള പ്രതിവിധി. എന്നാല്‍ ഇതിനാകട്ടെ താലൂക്കില്‍ സംവിധാനവുമായിട്ടില്ല. നഗരസഭാ പരിധിയില്‍ തെരുവുനായ ശല്ല്യത്തെ കുറിച്ചുള്ള പരാതികള്‍ പെരുകിയപ്പോള്‍ മുമ്പ് നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ ഇട പെട്ട് നായകളെ വന്ധ്യംകരിക്കുന്നതിനുള്ള സൗകര്യമൊരുക്കിയിരുന്നു. ഇദ്ദേഹത്തി ന്റെ മുണ്ടേക്കരാടുള്ള സ്ഥലത്താണ് വന്ധ്യംകരണത്തിനുള്ള സൗകര്യം നല്‍കിയത്. നൂറുകണക്കിന് നായ്ക്കളെ വന്ധ്യംകരിക്കുകയും ചെയ്തെങ്കിലും പിന്നീട് പദ്ധതി നിലയ്ക്കുകയായിരുന്നു. താലൂക്ക് പരിധിയിലെ തെരുവുനായശല്ല്യത്തിന് പരിഹാരം കാണാന്‍ തച്ചമ്പാറയില്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ എ.ബി.സി. കേന്ദ്രം നിര്‍മിക്കാന്‍ കരാറായിട്ടുണ്ട്. ഈമാസം നിര്‍മാണം ആരംഭിക്കുമെന്നാണ് ലഭിച്ച വിവരം. ഇത് യാഥാര്‍ഥ്യമാകുന്നതോടെ നഗരസഭയക്ക് പുറമെ ബ്ലോക്കിന് കീഴിലുള്ള എട്ട് പഞ്ചായത്തുകളിലെയും തെരുവുനായകളെ പിടികൂടി ഇവിടെയെത്തിച്ച് വന്ധ്യംകരിക്കാനാകും.