വെട്ടത്തൂര്‍ : വെട്ടത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പുതുതായി അനുവദിക്ക പ്പെട്ട പ്ലസ്വണ് അധിക ബാച്ചുകളുടെ ഉദ്ഘാടനം മലപ്പുറം ജില്ലാ പഞ്ചായത്ത് ഡിവിഷ ന് മെമ്പര്‍ റഹ്മത്തുന്നീസ താമരത്ത് നിര്‍വഹിച്ചു. സീറ്റ് ക്ഷാമത്തെ തുടര്‍ന്നാണ് സ്ം സ്ഥാന സര്‍ക്കാര്‍ മലപ്പുറം ജില്ലയ്ക്ക് അധിക പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിച്ചത്. ഇതിലൂടെ വെട്ടത്തൂര്‍ സ്കൂളിന് ഹ്യൂമാനിറ്റീസ്, കംപ്യൂട്ടര്‍ കൊമേഴ്സ് എന്നീ രണ്ട് ബാച്ചുകളാണ് ലഭിച്ചത്. വെട്ടത്തൂര്‍ ഗ്രാമപഞ്ചായത്തംഗം എന്‍. ഉസ്മാന് മാസ്റ്റര്‍, അധ്യ ക്ഷനായി. പി.ടി.എ പ്രസിഡന്റ് എന്‍.ഷാജഹാന്, വൈസ് പ്രസിഡന്റ് ഷംസുദ്ദീന് പച്ചീരി, എസ്.എം.സി ചെയര്മാന് സി.മമ്മു, പ്രിന്‍സിപ്പല്‍ എസ്. ശാലിനി, പ്രധാന അധ്യാപകന് കെ.എ അബ്ദുമനാഫ്, എന്നിവര്‍ സംസാരിച്ചു.വിദ്യാര്‍ഥികള്‍ക്കുള്ള ഓറിയന്റേഷന്‍ ക്ലാസ്സിന് വി.അബ്ദുല്‍ ലത്തീഫ്, സുരേഷ് ബാബു കാരക്കുന്നുമ്മല്‍ എന്നിവര്‍ നേതൃത്വം നല്കി.