പാലക്കാട് : സംസ്ഥാനത്ത് വീണ്ടും കര്‍ഷക ആത്മഹത്യ. നെന്‍മാറ കൈപ്പഞ്ചേരി ഇടിയംപെറ്റ സ്വദേശി സോമനാണ് (61) മരിച്ചത്. ആത്മഹത്യാകുറിപ്പ് കണ്ടെടുത്തു. കൃഷിനശിച്ചുവെന്നും വായ്പ തിരിച്ചടവു മുടങ്ങിയെന്നുമാണ് ആത്മഹത്യാകുറിപ്പില്‍ പറയുന്നത്. സ്വന്തംഭൂമിയിലും പാട്ടത്തിനെടുത്തും നെല്‍കൃഷി ചെയ്തു വരികയായി രുന്നു സോമന്‍. കൃഷിയെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന സോമനു വലിയ സാമ്പത്തിക ബാധ്യതകള്‍ ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസിക ആരോഗ്യ വിദഗ്ദ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുള്ളപ്പോള്‍ ദിശ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll Free helpline number : 1056, 0471-2552056

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!