മണ്ണാര്‍ക്കാട്: കാലിക്കറ്റ് സര്‍വകലാശാലയുടെ ബി.എ. അറബിക് ആന്‍ഡ് ഇസ്‌ലാമിക് ഹിസ്റ്ററി പരീക്ഷയില്‍ മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളേജ് വിദ്യാര്‍ഥികള്‍ക്ക് റാങ്ക് ലഭിച്ചു. 2021-2024 ബാച്ചിലെ ആയിഷ നൗഫ ഒന്നാം റാങ്കും, കെ.ഷഹല ഷിറിന്‍ രണ്ടാം റാങ്കും, പി.കെ.മുഹമ്മദ് റിസ്‌വാന്‍ മൂന്നാം റാങ്കും കരസ്ഥമാക്കി. ഒന്നാം റാങ്ക് ലഭിച്ച ആയിഷ നൗഫ എടത്തനാട്ടുകര വട്ടമണ്ണപ്പുറം മഠത്തൊടി ഉസ്മാന്‍-ബല്‍ക്കീസ് ദമ്പതി കളുടെ മകളാണ്. രണ്ടാം റാങ്ക് നേടിയ ഷഹല ഷിറിന്‍ പള്ളിക്കുറുപ്പ് കൈപ്പുളളിത്തൊ ടി മുഹമ്മദ്-സല്‍മത്ത് ദമ്പതികളുടെ മകളാണ്. മൂന്നാം റാങ്ക് ലഭിച്ച മുഹമ്മദ് റിസ്‌വാന്‍ എടപ്പറ്റ പേര്‍ക്കുത്ത് റഷീദ് – ഫാത്തിമ ദമ്പതികളുടെ മകനാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!