മണ്ണാര്‍ക്കാട്: അട്ടപ്പാടി ഒഴികെയുള്ള പ്രദേശങ്ങളിലെ സ്ഥിരതാമസക്കാരും കുടുംബ സ്വത്തായി ഭൂമി ലഭിക്കാന്‍ സാധ്യതയില്ലാത്തവരുമായ ഭൂരഹിതരായ പട്ടികവര്‍ഗ്ഗ വിഭാഗക്കാരില്‍ നിന്ന് പട്ടികവര്‍ഗ പുനരധിവാസ മിഷന്‍ പദ്ധതി പ്രകാരം അപേക്ഷ ക്ഷണിച്ചു.പദ്ധതി പ്രകാരം ഭൂമി ലഭിക്കുന്ന പക്ഷം അവിടെ താമസിക്കുന്നതിന് സമ്മതമാണെന്ന സാക്ഷ്യപത്രം, അപേക്ഷകന്റെ ജാതി-വരുമാന സര്‍ട്ടിഫിക്കറ്റ്ഭൂ രഹിതനാണെന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം,ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് എന്നിവ നിശ്ചിത അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യണം. ആദ്യഘട്ടത്തില്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ വീണ്ടും അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല. അപേക്ഷകള്‍ പാലക്കാട്,ചിറ്റൂര്‍,കൊല്ലംങ്കോട് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ മാര്‍ക്ക്ഓഗസ്റ്റ് 31ന് വൈകുന്നേരം അഞ്ചുമണിക്ക് മുമ്പായി ലഭ്യമാക്കണമെന്ന് പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ അറിയിച്ചു.ഓഗസ്റ്റ് 31ന് ശേഷം ലഭിക്കുന്ന അപേ ക്ഷകള്‍ സ്വീകരിക്കുന്നതല്ല.അപേക്ഷാഫോം ബന്ധപ്പെട്ട ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ ലഭിക്കും.