പാലക്കാട് : സമൂഹ മാധ്യമം വഴി സ്ത്രീത്വത്തെ അപമാനിച്ചതിന് ചെര്‍പ്പുളശ്ശേരി സ്വ ദേശിയായ യുവാവിനെ പൊലിസ് അറസ്റ്റ് ചെയ്തു. ചെര്‍പ്പുളശ്ശേരി സ്വദേശി സുകേഷ് എ ന്നയാളാണ് അറസ്റ്റിലായത്. വയനാട് ദുരന്തത്തില്‍ അമ്മമാര്‍ മരിച്ച കുട്ടികള്‍ക്ക് പാല്‍ നല്‍കാന്‍ സമ്മതം അറിയിച്ച് യുവതിയിട്ട പോസ്റ്റിന് താഴെ ലൈംഗിക ചുവയോടെ കമന്റ് ചെയ്‌തെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. ഇയാളുടെ പ്രവര്‍ ത്തി സ്ത്രീകളുടെ ആത്മാഭിമാനത്തെ അപമാനിക്കുന്നതാണെന്ന് പൊലിസ് പറയുന്നു.

അഭിപ്രായ സ്വാതന്ത്ര്യവും അഭിപ്രായപ്രകടനവുമൊക്കെ അടിസ്ഥാന അവകാശങ്ങളാ ണെങ്കിലും അതിന്റെ മറപറ്റി മറ്റുള്ളവരെ അപമാനിക്കാനോ അവഹേളിക്കാനോ ശ്രമി ക്കുന്നത് അംഗീകരിക്കപ്പെടുന്നതല്ലെന്ന് പൊലിസ് വ്യക്തമാക്കി. സമൂഹ മാധ്യമ പ്ലാറ്റ്‌ ഫോമുകളെല്ലാം പൊലിസിന്റെ കര്‍ശന നിരീക്ഷണത്തിലാണ്. വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലിസ് അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!