അലനല്ലൂര്‍ : എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍. എസ്.എസ്.യൂണിറ്റ് ജീവദ്യുതി പദ്ധതിയ്ക്ക കീഴില്‍ നടത്തിയ രക്തദാന ക്യാംപില്‍ മികച്ച ജനപങ്കാളിത്തം. താലൂക്ക് ആശുപത്രി ബ്ലഡ് ബാങ്ക്, എച്ച്.ഡി.എഫ്.സി. ബാങ്ക് എന്നിവയുടെ സഹകരണത്തോടെ നടത്തിയ ക്യാംപില്‍ വളണ്ടിയര്‍മാര്‍ക്ക് പുറമെ അധ്യാപകര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, രക്ഷിതാക്കള്‍, പൂര്‍വ വിദ്യാര്‍ഥികള്‍, പി.ടിഎ. അംഗങ്ങള്‍, വിവിധ ക്ലബ് ഭാരവാഹികള്‍, തൊഴിലാളികള്‍, വീട്ടമ്മമാര്‍ തുടങ്ങി സമൂഹത്തിന്റെ നാനതുറകളില്‍ നിന്നുള്ളവര്‍ ക്യാംപില്‍ പങ്കെടുത്തു. 77 പേര്‍ രക്തം സ്വീകരിച്ചു. അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജ്‌ന സത്താര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് കരീം പടുകുണ്ടില്‍ അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് അംഗം അലി മഠത്തൊടി, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ഹംസപ്പ, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എസ്.പ്രതിഭ, പ്രധാന അധ്യാപകന്‍ പി.റഹ്മത്ത്, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫിസര്‍ പി.പ്രീത നായര്‍, അധ്യാപകരായ കെ.ശിവദാസന്‍, പി.ആരിഫ, സി.ജി.വിപിന്‍ എന്നിവര്‍ പങ്കെടുത്തു. മണ്ണാര്‍ക്കാട് ബ്ലഡ് ബാങ്ക് ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. ഹര്‍ഷ വരുണ്‍, ജീവനക്കാരായ കെ.അനീഷ്, സി.ജസീം മുബാറക്, സി.മുഹീനുദ്ധീന്‍, പി.ഷാജി, ഭുവന, രഞ്ജിത, എന്‍.എസ്.എസ്. ലീഡര്‍മാരായ ടി.ഹന, കീര്‍ത്തന, മുഹമ്മദ് സാബിത്ത്, അല്‍ത്താഫ് റസല്‍, സി.സക്കീന എന്നിവര്‍ നേതൃത്വം നല്‍കി.