അലനല്ലൂര്‍ : കര്‍ക്കിടക വാവിനോടനുബന്ധിച്ച് മാളിക്കുന്ന് ഞറളത്ത് ശ്രീരാമ സ്വാമി ക്ഷേത്രത്തില്‍ നടന്ന ബലിതര്‍പ്പണത്തില്‍ നിരവധി ഭക്തര്‍ പങ്കെടുത്തു. പുലര്‍ച്ചെ നാല് മണിമുതല്‍ ആരംഭിച്ച ബലിതര്‍പ്പണ ചടങ്ങുകള്‍ രാവിലെ എട്ടരയോടെയാണ് അവ സാനിച്ചത്. കരുണാകര പൊതുവാള്‍,അജയ് കൃഷ്ണന്‍ എന്നിവര്‍ കാര്‍മികത്വം വഹിച്ചു. ക്ഷേത്രത്തില്‍ നാളെ രാവിലെ ആറ് മണിക്ക് മഹാഗണപതി ഹോമവും ഏഴരയ്ക്ക് ഗജപൂജയും എട്ട് മണിക്ക് ആനയൂട്ടും നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. ക്ഷേത്രം തന്ത്രി മൂര്‍ത്തിയേടം കൃഷ്ണന്‍ നമ്പൂതിരി കാര്‍മികത്വം വഹിക്കും. മേല്‍ശാന്തി ബിനു എബ്രാന്തിരി, മേലേടം ഉണ്ണിനമ്പൂതിരി എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.