മണ്ണാര്‍ക്കാട് : വയനാട്ടിലെ ദുരിതബാധിതര്‍ക്ക് വസ്ത്രങ്ങള്‍ സമാഹരിച്ച് ഐ.എല്‍. എല്‍. ജില്ലാ കമ്മിറ്റി. ജില്ലയില്‍ നിന്നും സമാഹരിച്ച വസ്ത്രങ്ങള്‍ ദുരിതബാധിതര്‍ക്കെ ത്തിക്കുന്നതിനായി വയനാട്ടിലേക്ക് സേവനത്തിന് പോകുന്ന തോട്ടര ഹൈസ്‌കൂളിലെ എന്‍.സി.സി. കേഡറ്റുകള്‍ക്ക് കൈമാറി. സംസ്ഥാന സെക്രട്ടറി അഷ്‌റഫ് അലി വല്ലപ്പുഴ, വര്‍ക്കിങ് കമ്മിറ്റിയംഗം അസീസ് പരുത്തിപ്ര, ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് റസാഖ് മാനു, ജനറല്‍ സെക്രട്ടറി പി.വി. ബഷീര്‍, സെക്രട്ടറി കെ.വി.അമീര്‍, ട്രഷറര്‍ അബ്ദു റഫീഖ്, നാഷണല്‍ യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി കെയകമറുദ്ദീന്‍ എന്നിവര്‍ സംബന്ധി ച്ചു. സംസ്ഥാന കമ്മിറ്റിയുടെ വയനാട് പുരാധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ നിന്ന് സാധ്യമായത് ചെയ്യുന്നുണ്ടെന്നും സംസ്ഥാന സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധി വിജയിപ്പിക്കാന്‍ പ്രവര്‍ത്തകര്‍ സജീവമായി രംഗത്തുണ്ടെന്നും നേതാക്കള്‍ പറഞ്ഞു.