അലനല്ലൂര്‍ : എടത്തനാട്ടുകര ചളവ അഭയം സഹായസമിതിയുടെ നേതൃത്വത്തില്‍ കര്‍ക്കിടകവാവ് ബലിതര്‍പ്പണ ചടങ്ങുകള്‍ നടത്തി. നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു.പുളിയംതോടിന്റെ തീരത്ത് സി.എന്‍ .പടി പാലംകടവിലാണ് ബലിതര്‍പ്പണത്തിന് സൗകര്യമൊരുക്കിയത്. ആചാര്യന്‍ പനച്ചി ക്കുത്ത് ഗോപാലകൃഷ്ണന്‍ കാര്‍മികത്വം വഹിച്ചു. അഭയം സഹായസമിതി പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കി. ദൂരെദിക്കുകളില്‍ പോയി ബലികര്‍മ്മങ്ങള്‍ നടത്തിയിരുന്ന പ്രദേശ ത്തുകാര്‍ക്ക് സൗകര്യമൊരുക്കുയെന്ന ലക്ഷ്യത്തോടെയാണ് ചളവയില്‍ ബലിതര്‍പ്പണ സൗകര്യമൊരുക്കിയത്. ഇരുനൂറിലധികം അംഗ കുടുംബങ്ങളുമായി അഭയം സഹായ സമിതി കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകാലത്തോളമായി ജീവകാരുണ്യ പ്രവര്‍ത്തന മേഖല യിലും സജീവമായി പ്രവര്‍ത്തിച്ചുവരുന്നുണ്ട്.